ഗൃഹനാഥനെ കല്ല് കൊണ്ടിടിച്ചയാൾ പിടിയിൽ
text_fieldsഅനിൽ
കോവളം: ഗൃഹനാഥനെ തടഞ്ഞുനിർത്തി മുഖത്ത് കല്ല് കൊണ്ടിടിച്ച് പരിക്കേൽപിച്ച പ്രതിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
പുഞ്ചക്കരി എൽ.പി.എസിന് സമീപം വട്ടവിള അനിൽ ഭവനിൽ അനിൽ (29) ആണ് അറസ്റ്റിലായത്. പുഞ്ചക്കരി സ്വദേശിയും പ്രതിയുടെ അയൽവാസിയുമായ രാജേന്ദ്രനെയാണ് ഇയാൾ ആക്രമിച്ച് പരിക്കേൽപിച്ചത്.
ഞായറാഴ്ച വൈകീട്ട് 5.30ഓടെ റോഡിലൂടെ നടന്നുവരികയായിരുന്ന രാജേന്ദ്രനുമായി മദ്യലഹരിയിലായിരുന്ന പ്രതി വാക്കേറ്റത്തിലും അടിപിടിയിലും ഏർപ്പെടുകയും കരിങ്കലെടുത്ത് രാജേന്ദ്രെൻറ മുഖത്ത് ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജേന്ദ്രെൻറ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു.
കഴിഞ്ഞവർഷം വഞ്ചിയൂർ സ്വദേശിയായ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി കാറും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത ശേഷം വധിക്കാൻ ശ്രമിച്ച സംഘത്തിലെ അംഗമാണ് പ്രതിയെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

