വീട്ടിലെത്തിയ കൂരമാനെ പിടികൂടി
text_fieldsവീടിന്റെ കുളിമുറിയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ
കൂരമാൻ
കുറ്റിച്ചൽ: വീട്ടിലെ കുളിമുറിയിൽ കയറിയ കൂരമാനിനെ പിടികൂടി. കുറ്റിച്ചൽ അരുകിൽ നാസിയ മൻസിലിൽ നിസാമിന്റെ വീട്ടിൽനിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മാനെ പിടികൂടിയത്. സെക്ഷൻ ഓഫിസർ എം.കെ. ബിന്ദു, വാച്ചർ രാഹുൽ, ശരത്, നിഷാദ്, സുഭാഷ് എന്നിവർ ചേർന്നാണ് കൂരമാനിനെ കൂട്ടിലാക്കിയത്. ഇതിനിടെ ബിന്ദു, ശരത് എന്നിവർക്ക് കൂരമാനിന്റെ നഖം കൊണ്ട് കൈക്ക് സാരമായ പരിക്കേറ്റു. കൂരമാനിനെ ഉൾക്കാട്ടിൽ തുറന്ന് വിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഈ പ്രദേശത്ത് ആദ്യമായാണ് കൂരമാനിനെ കണ്ടെത്തുന്നത്. ചെറിയ തേറ്റയുള്ളതിനാൽ പന്നിമാൻ എന്നും എലിയുടെ മൂക്കുമായി സാമ്യമുള്ളതിനാൽ മൗസ് ഡീർ എന്നും ഇതറിയപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

