Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ നോളജ് സെന്ററിന്​ തുടക്കം

text_fields
bookmark_border
medical college-icu rate
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച നോ​ള​ജ് സെ​ന്റ​ർ മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ​വും പ​ഠ​ന​വും സു​ഗ​മ​മാ​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​മാ​ണ് ഇ​തി​ന്റെ ല​ക്ഷ്യം.

70 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​​ ചെ​ല​വ്. പി.​ജി വി​ദ്യാ​ർ​ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് നോ​ള​ജ് സെ​ന്റ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഡോ​ക്ട​ര്‍മാ​ര്‍ക്കും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സം​വി​ധാ​നം സ്ഥാ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് 1958 ബാ​ച്ച് ഡോ. ​ര​വീ​ന്ദ്ര​നാ​ഥ​ന്‍ ന​ല്‍കി​യ തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് 3000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള ര​ണ്ടു​നി​ല കെ​ട്ടി​ടം നി​ര്‍മി​ച്ച​ത്. ആ​വ​ശ്യ​മാ​യ മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ജീ​വ​ന​ക്കാ​രും അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍ ന​ല്‍കും. താ​ഴെ നി​ല​യി​ൽ എം.​ആ​ർ.​എ​സ്​ മേ​നോ​ന്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍ച്ച് സെ​ന്റ​റും ര​ണ്ടാം നി​ല​യി​ൽ വി​സി മാ​ത്യു റോ​യ് മെ​ഡി​ക്ക​ല്‍ അ​ക്കാ​ദ​മി​യും പ്ര​വ​ര്‍ത്തി​ക്കും.

കേ​ര​ള ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ര്‍ക്കാ​ര്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​െ​ള​യും ഉ​ള്‍പ്പെ​ടു​ത്തി ഈ ​നോ​ള​ജ് സെ​ന്റ​ര്‍ പ്ര​വ​ര്‍ത്തി​ക്കും. ഗ​വേ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നോ​ള​ജ് സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യൊ​രു ജേ​ണ​ലും പു​റ​ത്തി​റ​ക്കും.

വി​ദ്യാ​ർ​ഥി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​രെ ഉ​ള്‍ക്കൊ​ള്ളി​ച്ച് സെ​മി​നാ​റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും ജേ​ണ​ലു​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​നും ക​ഴി​യും.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​തോ​മ​സ് മാ​ത്യു, കൗ​ണ്‍സി​ല​ര്‍ ഡി.​ആ​ര്‍. അ​നി​ല്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ക​ലാ കേ​ശ​വ​ന്‍, ഡോ. ​എം.​വി. പി​ള്ള, ഡോ. ​ജോ​ണ്‍ പ​ണി​ക്ക​ര്‍, ഡോ. ​ദി​നേ​ശ്, യു.​എ​സ്.​എ കാ​ര്‍ഡി​യോ​ള​ജി​സ്റ്റ് ക​ണ്‍സ​ള്‍ട്ട​ന്റ് ഡോ. ​ര​വീ​ന്ദ്ര​നാ​ഥ​ന്‍, പ്ര​ഫ. ത​ങ്ക​മ​ണി, അ​ഡ്മി​റ​ല്‍ മു​ര​ളീ​ധ​ര​ന്‍, മോ​ഹ​ന്‍കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegeKnowledge Center
News Summary - Knowledge center started in medical college
Next Story