കെ.എം. ബഷീറിന്റെ മരണം; ജഡ്ജിയില്ല, കുറ്റപത്രം വായിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിെൻറ കുറ്റപത്രം വായിക്കുന്നത് അടുത്ത വർഷത്തേക്ക് മാറ്റി. ജഡ്ജി ബുധനാഴ്ച അവധി ആയതിനാലാണ് കേസ് നടപടികൾ പരിഗണിക്കുന്നത് മാറ്റിയത്. 2022 ഫെബ്രുവരിയിലേക്കാണ് തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി കേസ് മാറ്റിയത്.കുറ്റപത്രം വായിക്കുന്നതിന് മുന്നോടിയായ പ്രാഥമികവാദം നടത്താൻ സമയം വേണമെന്നാണ് പ്രതിഭാഗത്തിെൻറ ആവശ്യം. ഈ ആവശ്യവും പരിഗണിച്ച ശേഷമാകും കോടതി കുറ്റപത്രം വായിക്കുക. ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവരാണ് കേസിലെ പ്രതികൾ.
കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കവടിയാർ-മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹരജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടിരുന്നു. ഏറെ വിവാദമായ കേസാണ് രണ്ട് വർഷം കഴിഞ്ഞിട്ടും എങ്ങും എത്താത്ത അവസ്ഥയിലുള്ളത്. കേസിെൻറ ആദ്യം മുതൽ അട്ടിമറി ആരോപണങ്ങളുയർന്ന കേസാണിത്.
ഉന്നതതലങ്ങളിലുള്ള ഇടപെടലുകളും പ്രതിയെ ഉൾപ്പെടെ മാറ്റാനുള്ള ശ്രമങ്ങളും കേസുമായി ബന്ധപ്പെട്ടുണ്ടായി. ലോക്കൽ പൊലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായ കേസിൽ ഒടുവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയതെന്ന ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ പൊലീസിെൻറ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതിനാൽ അത് തെളിയിക്കപ്പെട്ടില്ല. ആ സാഹചര്യത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന നിലയിലാണ് കുറ്റപത്രം.

