Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2020 11:58 PM GMT Updated On
date_range 8 Sep 2020 11:58 PM GMTkld3
text_fieldsbookmark_border
ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു kol52 Sasidharan ഓയൂർ: വയറുവേദനയെതുടർന്ന് ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കുഴിമതിക്കാട് എള്ളുവിള വടക്കതിൽ ശശിധരൻനാണ് (67) സ്രവപരിശോധനയിൽ പോസിറ്റിവായത്. ഞായറാഴ്ച വയറുവേദനയെതുടർന്ന് ഇയാളെ കുണ്ടറ എൽ.എം.എസ് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നു. തുടർന്ന് ശ്വാസകോശ സംബന്ധമായ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ തിങ്കളാഴ്ച വൈകീട്ട് ഇയാൾക്ക് കോവിഡ് പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. ഭാര്യ: മീനാക്ഷി. മക്കൾ: വിനോദ്, പ്രമോദ്, മരുമക്കൾ: സൂര്യ, നീതു.
Next Story