Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTkl കോർപറേഷന് പക്ഷപാത നിലപാടെന്ന്; പരാതിയുമായി 27 കുടുംബം
text_fieldsbookmark_border
ഇരവിപുരം: കുടിവെള്ള വിതരണത്തിൽ കോർപറേഷൻ പക്ഷപാത നിലപാട് സ്വീകരിക്കുന്നതായി കാട്ടി 27 കുടുംബം പരാതിയുമായി രംഗത്തെത്തി. ആക്കോലിൽ ഡിവിഷനിലെ ആനേത്താഴം ഭാഗത്തെ കുടുംബങ്ങളാണ് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. വിഷയം കൗൺസിലറുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു. പൊതുടാപ്പ് മാത്രം ആശ്രയിക്കുന്ന പ്രദേശത്തെ ജനങ്ങൾ കോവിഡ് കാലഘട്ടത്തിൽ കുടിവെള്ളമില്ലാതെ നട്ടംതിരിയുകയാണ്. അടിയന്തരനടപടികൾ കൈക്കൊണ്ടില്ലെങ്കിൽ 27 കുടുംബങ്ങളും കോർപറേഷൻ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കോർപറേഷൻ മുൻ കൗൺസിലർ എ.എം. അൻസാരി അറിയിച്ചു. പ്രകടനവും ധർണയും ഇരവിപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലൂർവിള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനവും ധർണയും കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് മഷ്ഹൂർ പള്ളിമുക്ക് അധ്യക്ഷതവഹിച്ചു. ഭക്ഷ്യകിറ്റും പുസ്തകവും വിതരണം ഉമയനല്ലൂർ: വാഴപ്പള്ളി എൽ.പി.എസിൽ ഭക്ഷ്യകിറ്റിൻെറയും പുസ്തകങ്ങളുടെയും വിതരണം ജില്ല പഞ്ചായത്തംഗം എസ്. ഫത്തഹുദീൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ എസ്. ഹാരീസ്, എ.എം. ഹാഷിം, റാഷിദ്, റാഫി, രഞ്ജിത, മറിയംബീഗം, തനൂജകുമാരി എന്നിവർ പങ്കെടുത്തു. 'തേനമൃത്' മിഠായി വിതരണം ചാത്തന്നൂർ: ഇത്തിക്കര ബ്ലോക് വനിതാ ശിശുവികസനവകുപ്പിൻെറ ആഭിമുഖ്യത്തില്‍ ശരീരഭാരം കുറവുള്ള കുട്ടികൾക്കുവേണ്ടി തയാറാക്കിയ തേനമൃത് മിഠായിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ലൈല നിർവഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ദീപു അധ്യക്ഷതവഹിച്ചു. ഇത്തിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു സുനിൽ, ശിശു വികസന പദ്ധതി ഓഫിസർ രഞ്ജിനി, സൂപ്പർവൈസർ ദീപ എന്നിവർ പങ്കെടുത്തു. Thenamrithintte Ithikkara Pachayath kollam10.jpg തേനമൃതിൻെറ വിതരണോദ്ഘാടനം ഇത്തിക്കര ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിക്കുന്നു
Next Story