Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറുപേര്‍ക്ക് പുതുജീവിതം നല്‍കി അനിതയുടെ കുടുംബം

text_fields
bookmark_border
വൃക്ക മാറ്റിവെച്ച സുഭാഷ് സന്തോഷത്തോടെ വീട്ടിലേക്ക്
ആറുപേര്‍ക്ക് പുതുജീവിതം നല്‍കി അനിതയുടെ കുടുംബം
cancel
camera_alt

അ​നി​ത​

തിരുവനന്തപുരം: കഴിഞ്ഞ ആറുവര്‍ഷമായി ഡയാലിസിസുമായി ജീവിതം തള്ളിനീക്കിയ കൊല്ലം ചവറ സ്വദേശി സുഭാഷ് (33) വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് വീട്ടിലേക്ക്. സെപ്റ്റംബര്‍ 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ശസ്ത്രക്രിയ.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച അനിതയുടെ വൃക്കയാണ് സുഭാഷിന് ലഭിച്ചത്. സുഭാഷിനെ തിങ്കാളാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. തീവ്ര വേദനയിലും അവയവം ദാനം ചെയ്യാൻ മുന്നോട്ടുവന്ന അനിതയുടെ ബന്ധുക്കളെ ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയായ അനിതയുടെ (42) ബന്ധുക്കള്‍ എടുത്ത സുപ്രധാന തീരുമാനം സുഭാഷ് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് പുതുജീവന്‍ സമ്മാനിച്ചത്. അനിതയുടെ കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍, രണ്ട് കൈകള്‍ എന്നിവ ദാനം ചെയ്തു.

തലച്ചോറിലുണ്ടായ അമിത രക്തസ്രാവം മൂലം സെപ്റ്റംബര്‍ 20ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച അനിതയുടെ അവയവങ്ങള്‍ 21നാണ് കൈമാറിയത്. അവയവം സ്വീകരിച്ച എല്ലാവരും സുഖംപ്രാപിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kidney Transplanted Subhash Goes Home Happy
Next Story