Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇതാ ഒരു ‘കല’ക്കൻ...

ഇതാ ഒരു ‘കല’ക്കൻ ചലഞ്ച്

text_fields
bookmark_border
kerala school kalolsavam 2024
cancel
camera_alt


ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച ന​ന്ദി​യോ​ട് എ​സ്.​കെ.​വി എ​ച്ച്.​എ​സ്.​എ​സ് ടീം


കൊ​ല്ലം: പാ​ട്ട​പെ​റു​ക്കി​യും ബി​രി​യാ​ണി വി​റ്റും ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് ക​ലോ​ത്സ​വ​ത്തി​നെ​ത്തി എ ​ഗ്രേ​ഡു​ക​ളി​ൽ സ​മ്പ​ന്ന​രാ​യി തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യോ​ട് എ​സ്. കെ.​വി എ​ച്ച്.​എ​സ്.​എ​സ്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ സ്കൂ​ളാ​യ​തി​നാ​ൽ​ത​ന്നെ ഇ​വി​ട​ത്തെ കു​ട്ടി​ക​ളി​ൽ തൊ​ണ്ണൂ​റു​ശ​ത​മാ​ന​വും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യു​മൊ​ക്കെ മ​ക്ക​ളാ​ണ്. മേ​ള​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നും മ​റ്റ്​ സം​വി​ധാ​ന​ങ്ങ​ക്കും പ​തി​നാ​യി​ര​ങ്ങ​ൾ ചെ​ല​വാ​ക്കാ​ൻ ഇ​വ​ർ​ക്കി​ല്ല. ഇ​തോ​ടെ​യാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രു​ല​ക്ഷം രൂ​പ​യും ആ​ക്രി​സാ​ധ​ന​ങ്ങ​ളും പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സും ശേ​ഖ​രി​ച്ച് വി​ൽ​പ​ന ന​ട​ത്തി 25,000 രൂ​പ​യും ല​ഭി​ച്ചു.

‘കേ​ര​ള​പ്പി​റ​വി​യി​ൽ മ​ല​യാ​ളി വേ​ഷം’ ത​ല​ക്കെ​ട്ടി​ൽ മു​ണ്ട് ച​ല​ഞ്ചും ന​ട​ത്തി പ​ണം സ​മാ​ഹ​രി​ച്ചു. ഇ​വ​ക്കൊ​പ്പം പി.​ടി.​എ ന​ൽ​കി​യ തു​ക​യു​മു​പ​യോ​ഗി​ച്ച് പ​രി​ശീ​ല​നം നേ​ടി​യാ​ണ് സം​ഘം കൊ​ല്ല​ത്തെ​ത്തി​യ​ത്. എ​ല്ലാ​റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ന്ന് അ​ധ്യാ​പ​ക​നാ​യ എം.​എ​സ്. അ​നീ​ഷ് പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 15 ഇ​ന​ങ്ങ​ളി​ൽ സ്കൂ​ളി​ലെ 52 കു​ട്ടി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. മാ​താ​വി​നെ​യും പി​താ​വി​നെ​യും ന​ഷ്ട​മാ​യ ടീ​മം​ഗ​മാ​യ ജി​നേ​ഷ് മൂ​ന്ന് ഇ​ന​ങ്ങ​ളി​ലാ​ണ് എ ​ഗ്രേ​ഡ് നേ​ടി​യ​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ രാ​ഹു​ൽ വ​ട്ട​പ്പാ​ട്ടി​ലും എ ​ഗ്രേ​ഡ് നേ​ടി. വ​ട്ട​പ്പാ​ട്ട്, ദ​ഫ്മു​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, സം​സ്കൃ​തം ക​വി​താ​ര​ച​ന, സം​സ്കൃ​തം പ്ര​സം​ഗം, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, പ​ഞ്ച​വാ​ദ്യം, മ​ല​യാ​ളം ക​വി​താ​ര​ച​ന, പാ​ഠ​കം തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​ർ മ​ത്സ​രി​ച്ച ഇ​ന​ങ്ങ​ൾ.

ഇ​തി​ൽ പ്ര​സം​ഗം, പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യൊ​ഴി​കെ​യു​ള്ള​വ​ക്ക് എ ​ഗ്രേ​ഡ് ല​ഭി​ച്ചു. അ​രി​ക്കൊ​മ്പ​നും ആ​ദി​വാ​സി​യാ​യ മ​ധു​വും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ആ​ദി​വാ​സി, ദ​ലി​ത് പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്റെ ക​ഥ​യു​മാ​യി ‘എ​ന്ത് കാ​ട്ടാ​നാ’ നാ​ട​ക​വും അ​പ്പീ​ൽ വ​ഴി​യെ​ത്തി ഇ​വ​ർ അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsKerala School Kalolsavam 2024
News Summary - kerala school kalolsavam-story-trivandrum
Next Story