Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബജറ്റിൽ തലസ്ഥാനം...

ബജറ്റിൽ തലസ്ഥാനം പേരിന് മാത്രം; പ്രതീക്ഷ ജനുവരിയിലെ ബജറ്റിൽ

text_fields
bookmark_border
Trivandrum Railway Station
cancel

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിെൻറ ആദ്യബജറ്റിൽ തലസ്ഥാനത്തിന് കാര്യമായ പ്രഖ്യാപനങ്ങളില്ല. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കുമെന്ന ഉറപ്പ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നല്‍കി.

നഗര വികസനക്കുതിപ്പിന് കരുത്തേകുന്ന ചില പ്രഖ്യാപനങ്ങളാണ് ജനുവരിയിലെ ബജറ്റിലുണ്ടായിരുന്നത്.

ജില്ലയിൽ കോവിഡ്‌ പ്രതിരോധത്തിന്‌ കാര്യമായ പ്രഖ്യാപനങ്ങളുണ്ട്​. എല്ലാ കുടുംബാരോഗ്യകേന്ദ്രത്തിലും താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും 10 ബെഡ്‌ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കും. ഒരു കേന്ദ്രത്തിന്‌ മൂന്നു കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ആകെ 72 കുടുംബാരോഗ്യകേന്ദ്രവും എട്ട്‌ താലൂക്ക്‌ ആശുപത്രിയും രണ്ട്‌- ജനറൽ ആശുപത്രിയും രണ്ട്‌ ജില്ല ആശുപത്രിയുമാണ്‌ ജില്ലയിലുള്ളത്‌. ഇങ്ങനെ 84 ഐസൊലേഷൻ വാർഡും 840 കിടക്കയും കോവിഡ്‌ ചികിത്സക്ക്​ അധികമായി ലഭിക്കും.

എം.എൽ.എമാരുടെ ഫണ്ടിൽനിന്നാകും കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള തുക കണ്ടെത്തുക.മൂന്നാംതരംഗത്തിൽ കോവിഡ്‌ കുട്ടികളെയും ബാധിക്കാമെന്ന ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പിനെത്തുടർന്ന്‌ പീഡിയാട്രിക് ഐ.സി.യുകളിലെ കിടക്ക വർധിപ്പിക്കും. സ്ഥല ലഭ്യതയുള്ള ജില്ല ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ആശുപത്രികളിലും മെഡിക്കൽ കോളജിലും പീഡിയാട്രിക് ഐ.സി.യു വാർഡുകൾ നിർമിക്കും.

പകർച്ചവ്യാധികളും നിപ, ഇബോള, കോവിഡ്‌ എന്നീ അതീവ അപകടകാരികളായ പകർച്ചവ്യാധികളും നിയന്ത്രിക്കാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക്‌ സ്ഥാപിക്കും.

ആശുപത്രികളിലെ അണുബാധ കുറക്കുന്നതിനായി ജില്ലയിലെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലെ നിലവിലുള്ള ഓട്ടോക്ലേവ് റൂം കേന്ദ്ര അണുവിമുക്ത വിതരണകേന്ദ്രമാക്കി മാറ്റും.

തീരദേശ ഹൈവേ പദ്ധതിക്കായി 6500 കോടി രൂപയാണ് പുതുക്കിയ ബജറ്റില്‍ അനുവദിച്ചത്.

പൂവാര്‍ മുതല്‍ വര്‍ക്കല വരെയുള്ള തീരദേശ റോഡുകളുടെ ആധുനികവത്​കരണത്തിനും സംരക്ഷണത്തിനും ഇതിലൂടെ തുക ലഭിക്കും. തീരദേശ പാതയോരത്ത് വഴിയോര സൗകര്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നതും പ്രതീക്ഷയുള്ള പ്രഖ്യാപനമാണ്.

തീരസംരക്ഷണത്തിനും പ്രഖ്യാപനങ്ങളുണ്ട്. പൊഴിയൂര്‍ മുതല്‍ ശംഖുംമുഖം വരെയുള്ള പല തീരദേശവും കടലേറ്റ ഭീതിയിലാണ്.

ഇവിടത്തെ തീരസംരക്ഷണത്തിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് പ്രഖ്യാപനം. ശ്രീചിത്രാ ഇൻസ്​റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെൻറര്‍ ഫോര്‍ ബയോ ടെക്‌നോളജി, വി.എസ്.സി ഇലകട്രോണിക്‌സ് റീജനല്‍ ടെസ്​റ്റ്​ ലാബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആതുരശുശ്രൂഷ ഉപകരണങ്ങളും ഉല്‍പന്നങ്ങളും നിര്‍മിക്കാനുള്ള പദ്ധതിയും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലും പുതിയ ഗവേഷണ പദ്ധതികള്‍ക്ക് ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.

വിഴിഞ്ഞം എന്ന് പൂർത്തിയാകും?

കേരളത്തി‍െൻറ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമാണം എന്ന് പൂര്‍ത്തിയാകുമെന്ന കാര്യത്തിൽ ബജറ്റ് മൗനം പാലിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാര്‍ട്ട്സിറ്റി പദ്ധതിയെക്കുറിച്ചും ഇത്തവണ പ്രഖ്യാപനങ്ങളില്ല. നഗരവികസത്തി​െൻറ ഭാഗമായി കേട്ടിരുന്ന മേല്‍പാല നിര്‍മാണത്തിന് ​േതാമസ് ഐസക്കിനെപ്പോലെ തന്നെ കെ.എന്‍. ബാലേഗാപാലും പ്രത്യേകം തുക അനുവദിച്ചിട്ടില്ല.

ടൂറിസം മേഖലക്ക്​ ഉണര്‍വേകുന്ന ബജറ്റ് –മന്ത്രി മുഹമ്മദ് റിയാസ്

​തിരുവനന്തപുരം: കോവിഡ് മഹാമാരിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക്​ പുത്തനുണര്‍വ് പകരുന്നതാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബജറ്റിനെ അദ്ദേഹം സ്വാഗതം ചെയ്​തു.

ബജറ്റ് നിർദേശങ്ങൾ സ്വാഗതാര്‍ഹം –ജോയൻറ്​ കൗണ്‍സില്‍

തിരുവനന്തപുരം: ഭരണ നിര്‍വഹണം സുതാര്യവും ജനസൗഹൃദവുമാക്കുന്ന നിരവധിയായ നിർദേശങ്ങളാണ് ബജറ്റിലുള്ളതെന്ന്​ ജോയൻറ്​ കൗണ്‍സില്‍. തൊഴിലന്വേഷകര്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നതിനുള്ള നടപടികളും വ്യവസായ, ടൂറിസം മേഖലയിലുള്ള ഇടപെടലുകളും കേരളത്തി​െൻറ സാമ്പത്തിക സ്ഥിതിയെ മുന്നോട്ടുനയിക്കും. ജനപക്ഷത്തുനിന്നുകൊണ്ട് സമഗ്രമായ വികസനം ലക്ഷ്യമിട്ട്​ മന്ത്രി അവതരിപ്പിച്ച ബജറ്റിനെ ജോയൻറ്​ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും ചെയര്‍മാന്‍ കെ. ഷാനവാസ്ഖാനും പ്രസ്താവനയില്‍ അറിയിച്ചു.

പരമ്പരാഗത തൊഴിൽ മേഖലയെ അവഗണിച്ചു –ആർ.എസ്.പി

തിരുവനന്തപുരം: പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ ശ്രമഫലമായി വളർന്ന കമ്യൂണിസ്​റ്റ്​ പാർട്ടി തുടർഭരണം നേടിയപ്പോൾ പരമ്പരാഗത തൊഴിൽ മേഖലയിലെ തൊഴിലാളികളെ അവഗണിക്ക​ുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. കോവിഡിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുന്ന നിർദേശങ്ങളും ബജറ്റിലില്ലെന്ന് എ.എ. അസീസ് ചൂണ്ടിക്കാട്ടി.

'കാർഷികമേഖലക്ക് പ്രതീക്ഷയേകുന്ന ബജറ്റ്'

തിരുവനന്തപുരം: പുതുതായി നികുതികളൊന്നുമില്ലാത്ത ബജറ്റ് കേരളത്തിലെ കാർഷിക മേഖലക്ക് പ്രതീക്ഷയേകുന്നതാണെന്ന് കേരള കർഷകസംഘം സംസ്ഥാന വൈസ്​ പ്രസിഡൻറ്​ എം. വിജയകുമാർ അഭിപ്രായപ്പെട്ടു. കാർഷികമേഖലക്ക്​ 2000 കോടിയുടെ വായ്പ നാലുശതമാനം പലിശക്ക്​ നൽകുമെന്ന പ്രഖ്യാപനം കേരളത്തിെൻറ കാർഷികരംഗത്ത് പുത്തനുണർവേകും.

ബജറ്റ് നിരാശജനകം –യുവമോർച്ച

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് തികച്ചും നിരാശജനകവും യുവജനങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. ഉൽപാദനരംഗത്ത് നിരവധി സാധ്യതകൾ സൃഷ്​ടിക്കാമായിരുന്നിട്ടും ഒന്നും ചെയ്തില്ലെന്നത് ഗുരുതര വീഴ്ചയാണ്.

Show Full Article
TAGS:Kerala Budget 2021 Thiruvananthapuram 
News Summary - kerala budget not satisfactory thiruvananthapuram
Next Story