കേര പദ്ധതി; ജില്ലയിലെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്
text_fieldsജില്ലയിലെ കർഷക കൂട്ടായ്മകൾക്കായി ചിറയിൻകീഴിൽ നടത്തിയ ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ചെറുകിട കർഷകരെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപന്നങ്ങളെ ദേശീയ - അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്ടീവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉൽപന്നങ്ങൾ വാങ്ങിക്കുവാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്ടീവ് അലയൻസിന്റെ ഭാഗമാവുക. ഇതിനായി പദ്ധതി ചെലവിന്റെ 60 ശതമാനം തുകയായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്റായി ഓരോ അലയൻസിനും അനുവദിക്കും. ചിറയിൻകീഴ് നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അൻസർ പെരുംകുളം അധ്യക്ഷത വഹിച്ചു.
കൃഷി വകുപ്പ് അസി. ഡയറക്ടർമാരായ അർച്ചന, നസീമ ബീവി, കർഷക കമ്പനികളെ പ്രതിനിധീകരിച്ച് വി. ബിനു, വീണ സോനു, ദീപ രാജേഷ്, ആതിര വിജയൻ, ആതിര, ബിനു എന്നിവർ സംസാരിച്ചു. വെമ്പായത്ത് നടന്ന സെമിനാർ പ്രസിഡന്റ് അമിത ബാബു ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. നിയ സെലിൻ, വ്യവസായ വകുപ്പ് എക്സ്റ്റെൻഷൻ ഓഫിസർ അൻസിൽ ഖാൻ, റോബിൻസൺ പെരേര, ആർ.ആർ. മീന, വി. രാജേഷ്, ആർ. രഞ്ജിത്ത്, വി.ആർ. രതീഷ് എന്നിവർ സംസാരിച്ചു. വെള്ളനാട് നടത്തിയ ബോധവത്കരണ പരിപാടിയിൽ ഐ.സി.എ.ആർ. സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ജി. ചിത്ര മുഖ്യ പ്രഭാഷണം നടത്തി. ജി. ഉദയകുമാർ, എം.വി. രഞ്ജിത്ത്, സാബുകുമാർ, കെ.പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകരയിൽ നടന്ന സെമിനാറിൽ ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ റീജ, റിട്ട. ജെ.ഡി.എ. രജത, ആർ.എസ്. ദേവിക, രാജേഷ് എ. നായർ, എസ്. കാവ്യ ചന്ദ്ര, എസ്. അഞ്ജു കൃഷ്ണ, വി. ക്രിസ്തുദാസ്, ആർ. ബാലചന്ദ്രൻ, ടി.ഐ. അഭിലാഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

