Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTke കടകളിലെത്തി പണം തട്ടിപ്പ് പതിവ്
text_fieldsbookmark_border
വെളിയം: കടയുടമ പറഞ്ഞുവിട്ടതാണെന്ന് അറിയിച്ച് ജീവനക്കാരിൽനിന്ന് പണം തട്ടിയെടുക്കുന്നത് പതിവായി. കഴിഞ്ഞദിവസം വാക്കനാട് സ്വദേശി ഹരികുമാർ വെളിയം ജങ്ഷനിൽ നടത്തുന്ന സ്ഥാപനത്തിൽനിന്ന് 1700 രൂപ വാങ്ങി തട്ടിപ്പുകാരൻ മുങ്ങി. കടയിൽ ബൈക്കിലെത്തിയ ഇയാൾ കടയുടമയെ ഫോൺ വിളിക്കുന്നതായി ഭാവിച്ചു. കടയിലെ ജീവനക്കാരി കേൾക്കെ കടയുടമയുടെ സുഖവിവരങ്ങൾ അന്വേഷിക്കുന്നവിധം േഫാണിൽ സംസാരിക്കുകയും കുറച്ച് പൈസ ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തു. തുടർന്ന് 2000 രൂപ തരാൻ കടയുടമ പറഞ്ഞെന്ന് കടയിലെ ജീവനക്കാരിയോട് പറഞ്ഞു. അത്രയും പണമില്ലാത്തതിനാൽ ജീവനക്കാരി കൈവശമുണ്ടായിരുന്ന 500 രൂപയും ചേർത്ത് 1700 രൂപ നൽകി. പണം വാങ്ങിയയാൾ േപായശേഷം കടയുടമയെ ജീവനക്കാരി വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. സംഭവം സംബന്ധിച്ച് പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. ഒരാഴ്ച മുമ്പ് മീയ്യണ്ണൂരിലെ ചെറുകരകുന്നിൽ ഫിനാൻസിൽനിന്ന് 15000 രൂപയും ഒരുമാസം മുമ്പ് പൂയപ്പള്ളി ജങ്ഷനിൽ പ്രവർത്തിക്കുന്ന ലിയോ ടെക്സ്റ്റൈൽസിൽനിന്ന് 5000 രൂപയും ഇത്തരത്തിൽ തട്ടിയെടുത്തിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആറുമാസത്തിനിടെ ഇതേരീതിയിൽ നിരവധി തട്ടിപ്പുകൾ നടന്നതായി പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ തട്ടിപ്പിലെയും പ്രതി ഒരാൾതന്നെയാണെന്നാണ് പൊലീസിൻെറ നിഗമനം.
Next Story