Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 11:58 PM GMT Updated On
date_range 14 July 2020 11:58 PM GMTke കോവിഡ് ഭീതി വർധിപ്പിച്ച് പലിശസംഘങ്ങളും
text_fieldsbookmark_border
കുളത്തൂപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ തമിഴ്നാടിനോട് ചേർന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുമുള്ള പലിശസംഘങ്ങള്‍ കിഴക്കന്‍ മലയോരഗ്രാമങ്ങളില്‍ സജീവമാകുന്നു. കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പരാധീനത മുതലെടുത്താണ് ഇവരുടെ പ്രവർത്തനം. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെത്തി വീടുകള്‍ തോറും പലിശക്ക് പണം നല്‍കുകയും തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ പിരിവ് നടത്തുന്നതുമാണ് രീതി. തമിഴ്നാട്ടിലെ വിവിധ അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നുള്ളവരാണ് ഇത്തരത്തില്‍ പണം നല്‍കാനെത്തുന്നത്. ആഴ്ചയിലൊരിക്കലെത്തുന്ന ഇക്കൂട്ടര്‍ കൂലിവേലക്കാരായ ഗ്രാമവാസികളില്‍ മിക്കവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഓരോ ദിവസവും ഓരോ സ്ഥലത്തേക്ക് പോയിവരുന്ന ഇവര്‍ ആരെല്ലാമായി ഇടപെടുന്നുവെന്നുള്ളത് കണ്ടെത്തുക എളുപ്പമല്ല. സാമൂഹിക വ്യാപനസാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളിൽനിന്നെത്തുന്ന ഇത്തരക്കാരുടെ സാന്നിധ്യം അപകടകരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.
Next Story