കഞ്ചാവ് വിൽപന പൊലീസിന് ഒറ്റിയെന്ന് സംശയം: യുവാവ് വീടും കടയും വാഹനങ്ങളും അടിച്ചുതകർത്തു
text_fieldsഹാഷിമിെൻറ ആക്രമണത്തിൽ തകർന്ന വീടും വാഹനങ്ങളും
കഴക്കൂട്ടം: കഞ്ചാവ് കേസിലെ പ്രതി നടത്തിയ ആക്രമണത്തിൽ മൂന്ന് വീടും കടയും നാല് ഇരുചക്രവാഹനങ്ങളും കാറും അടിച്ചുതകർത്തു. നിരവധി ക്രിമിനൽ കേസിലെ പ്രതി പുല്ലാന്നിവിള കുരിശ്ശടി നാലുമുക്കിന് സമീപം താമസിക്കുന്ന ഹാഷിമാണ് (32) മാരാകായുധങ്ങളുമായെത്തി ആക്രമണം നടത്തിയത്. പുല്ലാന്നിവിളക്ക് സമീപം ഉള്ളൂർകോണം നാലുമുക്കിൽ ചൊവ്വാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ നാലുമുക്കിൽ വീടിനോട് ചേർന്ന റംല ബീവിയുടെ ചിക്കൻ സ്റ്റാൾ കടയിലെ ഗ്ലാസും സ്ലാബും ഉൾപ്പെടെ തകർക്കുകയും വീടിന് നാശംവരുത്തുകയും ചെയ്തു.
വിൽക്കാനായി കൂട്ടിലിട്ടിരുന്ന നാൽപത് കോഴികളെ കൂട്തുറന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ചിലതിനെ നിലത്തടിച്ച് കൊല്ലുകയും ചെയ്തു. സമീപത്തെ വീട്ടിലെ മുഴുവൻ ജനൽ ചില്ലുകളും തകർത്തു. വീട്ടിലെ ഫർണിചറുകൾക്ക് വെട്ടി കേടുപാട് വരുത്തുകയും ചെയ്തു. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന റംല ബീവിയുടെ മകൻ മുബാറക്കിെൻറ ആക്ടിവ സ്കൂട്ടറും ബൈക്കും ചുറ്റികയും വെട്ടുകത്തിയും കൊണ്ട് തകർത്തു. സമീപത്തെ സുൽഫിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ബൈക്കും തകർത്തു. ഇവിടത്തെ വാട്ടർ ടാങ്ക് വെട്ടിപ്പൊളിച്ചു. മുബാറക്കിെൻറ ബന്ധു സലീമിെൻറ വീട്ടിലെത്തിയ പ്രതി ജനൽചില്ലുകളും സ്വിച്ച് ബോർഡുകളും ബൾബുകളും തകർത്തു.
കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് പൊലീസിനും എക്സൈസിനും വിവരം കൈമാറിയെന്ന സംശയത്തെ തുടർന്നാണ് ഹാഷിം അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ റംല ബീവിയുടെ കടയിൽ മാരാകായുധങ്ങളുമായെത്തിയ പ്രതി അസഭ്യം പറയുകയും വീട്ടമ്മയുടെ കഴുത്തിൽ വാൾെവച്ച് ഭീഷണിപ്പെടുത്തി മകനെ കൊല്ലുമെന്ന് ആക്രോശിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിയുടെ വീടിന് മുന്നിൽ കിടന്ന സ്വന്തം കാർ അടിച്ച് പൊട്ടിക്കുകയും ചെയ്തു. വീട്ടുകാർ കഴക്കൂട്ടം പൊലീസിനെ വിവരമറിച്ചു. പൊലീസ് എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. ഇതിനുശേഷമാണ് പുലർച്ചയെത്തി ആക്രമണം നടത്തിയത്.
ഇയാൾക്കെതിരെ കഴക്കൂട്ടം പൊലീസിൽ നാട്ടുകാർ നിരവധി പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ ആക്രമിച്ച് നൂറു പവൻ കവർന്ന സംഭവത്തിലെ പ്രതിയാണ് ഹാഷിം. കൂടാതെ വിവിധ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് കേസുകളുമുണ്ട്. കഴക്കൂട്ടം പൊലീസ് അേന്വഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

