Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് ഉടമക്ക് കൈമാറി യുവാവ്

text_fields
bookmark_border
കളഞ്ഞുകിട്ടിയ സ്വർണമടങ്ങിയ ബാഗ് ഉടമക്ക് കൈമാറി യുവാവ്
cancel
camera_alt

കളഞ്ഞുകിട്ടിയ ബാഗ് ഉടമക്ക് കൈമാറുന്നു

ക​ഴ​ക്കൂ​ട്ടം: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ഉ​ട​മ​ക്ക് കൈ​മാ​റി യു​വാ​വ്. ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ സ്വ​ദേ​ശി​യാ​യ മ​ധു​വാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബാ​ഗ് എ​ത്തി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ക​ഴ​ക്കൂ​ട്ട​ത്താ​യി​രു​ന്നു സം​ഭ​വം. ബീ​മാ​പ​ള്ളി​യി​ലേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന നി​ല​മേ​ൽ കൈ​തോ​ട് കു​ന്നും​പു​റ​ത്തു വീ​ട്ടി​ൽ നു​സൈ​ഫ (65)യു​ടെ 15 പ​വ​നോ​ളം സ്വ​ർ​ണ മ​ട​ങ്ങി​യ ബാ​ഗാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ക​ഴ​ക്കൂ​ട്ടം മി​ഷ​ൻ ആ​ശു​പ​ത്രി​ക്കു​സ​മീ​പം ഇ​വ​ർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​യി​ൽ​നി​ന്ന്​ ബാ​ഗ് റോ​ഡി​ലേ​ക്ക്​ വീ​ണു. ബീ​മാ​പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നു​സൈ​ഫ​യും കു​ടും​ബ​വും സ്വ​ർ​ണ​മ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട വി​വ​രം മ​ന​സ്സി​ലാ​ക്കി​യ​ത്. അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടാ​യ​തി​നാ​ലാ​ണ് യാ​ത്ര​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​പോ​യ​ത്.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന വ​ഴി​യി​ലാ​ണ് മ​ധു റോ​ഡി​ൽ കി​ട​ന്ന ബാ​ഗ് ക​ണ്ട​ത്. ആ​രെ​ങ്കി​ലും മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. സം​ശ​യം തോ​ന്നി​യ​തി​നാ​ൽ ബാ​ഗെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു. അ​പ്പോ​ഴാ​ണ് പ​ഴ്സി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ഗി​നു​ള്ളി​ൽ​നി​ന്ന് ല​ഭി​ച്ച ആ​ധാ​ർ കാ​ർ​ഡി​ൽ​നി​ന്നാ​ണ് ഉ​ട​മ​യെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് എ​സ്.​ഐ ശ​ര​ത്ത് നു​സൈ​ഫ​യെ വി​ളി​ച്ചു​വ​രു​ത്തി സ്വ​ർ​ണ​വും പ​ണ​വും കൈ​മാ​റു​ക​യാ​യി​രു​ന്നു.

സ്വ​ർ​ണം തി​രി​കെ​ക്കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ൽ മ​ധു​വി​ന് പാ​രി​തോ​ഷി​ക​വും ന​ൽ​കി​യാ​ണ് നു​സൈ​ഫ​യും കു​ടും​ബ​വും മ​ട​ങ്ങി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി പാ​വു​മ്പ സ്വ​ദേ​ശി​യാ​യ മ​ധു അ​ഞ്ചു​വ​ർ​ഷ​മാ​യി ക​ഴ​ക്കൂ​ട്ട​ത്ത് താ​മ​സി​ച്ച് വെ​ൽ​ഡി​ങ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്.

Show Full Article
TAGS:bagstolen gold
News Summary - young man handed over the bag containing the stolen gold to the owner
Next Story