എ.എസ്.െഎയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച യുവാവ് പിടിയിൽ
text_fieldsഅനന്തകൃഷ്ണൻ
കഴക്കൂട്ടം: വാഹന പരിശോധനക്കിടയിൽ സ്കൂട്ടറിലെത്തി ശ്രീകാര്യം എ.എസ്.ഐയെ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെറുവട്ടികോണം ഗായത്രി ഭവനിൽ അനന്തകൃഷ്ണനെയാണ് (18) ഒളിസങ്കേതത്തിൽനിന്ന് ശ്രീകാര്യം പൊലീസ് പിടികൂടിയത്. കൈക്ക് ഒടിവേറ്റ എ.എസ്.ഐ കുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി ഏേഴാടെയായിരുന്നു സംഭവം. ശ്രീകാര്യം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ സ്കൂട്ടറിലെത്തിയ അനന്തകൃഷ്ണൻ എ.എസ്.ഐ കുമാറിനെ ഇടിച്ച് വീഴ്ത്തിയശേഷം പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവത്രെ. കഞ്ചാവ് മാഫിയ സംഘവുമായി പ്രതിക്ക് ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചതിനാൽ അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരുന്നതായി ശ്രീകാര്യം പൊലീസ് അറിയിച്ചു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

