ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
text_fieldsകഴക്കൂട്ടം: കിടപ്പ് രോഗിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പാങ്ങപ്പാറ ചിറ്റാറ്റുനട മണിമന്ദിരത്തിൽ പ്രസന്നയെ (75) ആണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭർത്താവ് സുകുമാരൻ (80) നെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം മകൾ കവിത ആറ്റിങ്ങൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് മകൻ ഭക്ഷണം വാങ്ങാൻ പോകുമ്പോൾ പ്രസന്ന കിടക്കുകയായിരുന്നു. ഭർത്താവ് സുകുമാരൻ ഭാര്യയെ കഴുത്തു ഞരിച്ചു കൊന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യം സുകുമാരൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
രോഗിയായ ഭാര്യയുടെ ദുരിതാവസ്ഥ കണ്ട് സഹിക്കാൻ കഴിയാതെയാണ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് ഭർത്താവ് സുകുമാരൻ ശ്രീകാര്യം പോലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം സുകുമാരൻ കൈ തണ്ട മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. അഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

