കഴക്കൂട്ടത്ത് അക്രമികൾ വാളുമായി അറസ്റ്റിൽ
text_fieldsശരത്, സുധീഷ്
കഴക്കൂട്ടം: വീടുകയറി ആക്രമണം നടത്താൻ വാളുമായി വരികയായിരുന്ന അക്രമികളെ പൊലീസ് പട്രോളിങ്ങിനിടയിൽ പിടികൂടി. ആറ്റിപ്ര വില്ലേജിൽ കല്ലിങ്കൽ ചേമ്പ് പറമ്പ് ശരണ്യ ഭവനിൽ ശരത് (29), ആറ്റിപ്ര തൃപ്പാദപുരം മേലെകോണം സുധീഷ് കുമാർ എന്ന കട്ട സുധീഷ് (27) എന്നിവരാണ് പൊലീസിെൻറ പിടിയിലായത്. കല്ലിങ്കൽ കോളനി ഭാഗത്തുവെച്ചായിരുന്നു സംഭവം.
കല്ലിങ്ങൽ കോളനിയിൽ പ്രതികളുടെ സുഹൃത്തായ മഞ്ജിത്തിനെ അനീഷ് എന്ന പശ അനീഷും കൂട്ടാളികളും ചേർന്ന് വെട്ടിപ്പരിക്കേൽപിച്ചിരുന്നു.
ഇതിന് പ്രതികാരം ചെയ്യാൻ പശ അനീഷിെൻറ വീട് ലക്ഷ്യമാക്കി എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവർ തുമ്പ, കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, എക്സ്പ്ലോസീവ് കേസ് എന്നിവ ഉൾപ്പെടെ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് അറിയിച്ചു.
കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ പ്രവീണിെൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, ഗോപകുമാർ, സുമേഷ്, സി.പി.ഒമാരായ സജാദ്, ബിനു, പ്രഭിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

