Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
accused
cancel
camera_altഅറസ്റ്റിലായ പ്രതികൾ

കഴക്കൂട്ടം: ആറു കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ. കാട്ടാക്കട കുളത്തുമ്മൽ തലക്കോണം കോളനി കൈരളി നഗർ 4ൽ മിട്ടു എന്ന് വിളിക്കുന്ന ഹുസൈൻ (25), വർക്കല ഒറ്റൂർ മൂങ്ങോട്ട് പാണൻവിള റോബിൻസൺ (40), കഠിനംകുളം അണക്ക് പിള്ള പാലത്തിന്​ സമീപത്തെ മുഹമ്മദ് ഹാരിസ് (23) എന്നിവരെയാണ് കഴക്കൂട്ടം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

അണ്ടൂർക്കോണത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ എത്തിയ ഹുസൈനെ സംശയം തോന്നി എക്സൈസ് സംഘം പരിശോധിക്കുകയായിരുന്നു. തുടർന്ന് ഇയാളുടെ ബാഗിൽനിന്നും 1.30 കിലോ കഞ്ചാവ് പിടികൂടി.

ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ചാന്നാങ്കരയിലെ വീട്ടിൽനിന്നും ചില്ലറ വിൽപ്പനക്ക് കഞ്ചാവ് പൊതികളാക്കിക്കൊണ്ടിരുന്ന റോബിൻസണെയും മുഹമ്മദ് ഹാരിസിനെയും പിടികൂടി. ഇവരിൽനിന്നും 4.70 കിലോ ഗ്രാം കഞ്ചാവ്​ കണ്ടെടുത്തു. ഒരാൾ ഓടിരക്ഷപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three arrested with 6 kg cannabis
Next Story