Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightബൈക്ക്​ പ്ലാസ്റ്റിക്...

ബൈക്ക്​ പ്ലാസ്റ്റിക് കവറിൽ തെന്നി മറിഞ്ഞു പരിക്കേറ്റ യുവാവ്​ മരിച്ചു

text_fields
bookmark_border
death
cancel
camera_alt

അ​ന​ന്ദു

ക​ഴ​ക്കൂ​ട്ടം: ബൈ​പ്പാ​സി​ലെ സ​ർ​വി​സ് റോ​ഡി​ൽ ബൈ​ക്ക്​ മാ​ലി​ന്യ​ത്തി​ൽ തെ​ന്നി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ്​ മ​രി​ച്ചു. ടെ​ക്നോ​പാ​ർ​ക്കി​ലെ ബൈ​ജൂ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​ടൂ​ർ സ്വ​ദേ​ശി​യ അ​ന​ന്തു ജെ. ​ത​മ്പി​യാ​ണ്​ (26) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ക​ഴ​ക്കൂ​ട്ട​ത്തെ ട​ർ​ഫി​ൽ ക​ളി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ കു​ഴി​വി​ള​യി​ൽ എം.​ജി.​എം സ്കൂ​ളി​ന് എ​തി​ർ​വ​ശം സ​ർ​വി​സ് റോ​ഡി​ലെ ഇ​റ​ക്ക​ത്തി​ൽ ബൈ​ക്ക് തെ​ന്നി മ​റി​ഞ്ഞാ​ണ്​ അ​പ​ക​ടം.

സ​ർ​വിസ് റോ​ഡി​ലെ മാ​ലി​ന്യ കൂ​മ്പാ​രം

വീ​ഴ്ച​യി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ന​ന്തു വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. അ​ന​ന്തു സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡി​ൽ വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കു​രു​ങ്ങി തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു. ഇ​വി​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി രാ​ത്രി​യി​ലാ​ണ് ഈ ​ഭാ​ഗ​ത്ത് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളും ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​മു​ണ്ടാ​ക്കാ​റു​ണ്ട്. ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ വ​ല്ല​പ്പോ​ഴും മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plastic coverAccident Newsaccidental death
News Summary - The young man died after his bike slipped on a plastic cover and fell
Next Story