Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightപൊലീസ്​...

പൊലീസ്​ കസ്റ്റഡിയിലെടുത്തയാൾ സ്​റ്റേഷനിൽ നിന്ന്​ രക്ഷപ്പെട്ടു

text_fields
bookmark_border
arrest
cancel
camera_alt

ശ്രീശു​ഭ​ൻ

ക​ഴ​ക്കൂ​ട്ടം: മോ​ഷ​ണ​ക്കേ​സി​ൽ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി തു​മ്പ സ്റ്റേ​ഷ​നി​ൽ നി​ന്ന്​ ര​ക്ഷ​പെ​ട്ടു. ക​ല്ല​മ്പ​ലം സ്വ​ദേ​ശി ശ്രീ ​ശു​ഭ​ൻ (25) ആ​ണ് സ്റ്റേ​ഷ​നി​ൽ നി​ന്ന്​ ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട്​ മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല്ല​ത്ത് മോ​ഷ​ണ കേ​സി​ൽ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്ന ഇ​യാ​ളെ തു​മ്പ​യി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ലും വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ലും ഇ​യാ​ള​ല്ല പ്ര​തി​യെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കൈ​വി​ല​ങ്ങി​ടാ​തെ​യാ​ണ്​ പ്ര​തി​യെ സ്റ്റേ​ഷ​നി​ൽ ഇ​രു​ത്തി​യി​രു​ന്ന​ത്. രാ​ത്രി എ​ട്ടു മ​ണി​യോ​ടെ സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​യ ഇ​യാ​ളെ പൊ​ലീ​സു​കാ​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ദ്യാേ​ഗ​സ്ഥ​രെ​ത്തു​ന്ന​തി​ന് തൊ​ട്ടു മു​മ്പാ​ണ് ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. തു​മ്പ പൊ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police custodypoliceaccused escaped
News Summary - The man who was taken into police custody escaped from the station
Next Story