വീട് കുത്തിത്തുറന്ന് ഏഴ് പവൻ മോഷ്ടിച്ചു
text_fieldsകഴക്കൂട്ടം: വീട് കുത്തിത്തുറന്ന് മോഷണം; ഏഴ് പവനോളം സ്വർണം മോഷ്ടിച്ചതായി പരാതി. തുമ്പ ഹോളി ഡേൽ വീട്ടിൽ വയലറ്റ് ബഞ്ചമിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രി വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. വയലറ്റ് ബഞ്ചമിൻ വീട്ടിൽ ഒറ്റക്കാണ് താമസം. മക്കൾ വിദേശത്തായതിനാൽ എല്ലാ ദിവസവും രാത്രി വീട് പൂട്ടിയ ശേഷം തൊട്ടടുത്ത ബന്ധുവീട്ടിലാണ് ഉറങ്ങുന്നത്.
രാവിലെ വീട്ടിൽ തിരികെ വന്നപ്പോഴാണ് വീടിനു മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ച ഏഴ് പവനോളം സ്വർണം മോഷണം പോയതായി കണ്ടെത്തി. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

