എം.ഡി.എം.എയുമായി ആക്രി കച്ചവടക്കാരൻ പിടിയിൽ
text_fieldsനൗഷാദ്
കഴക്കൂട്ടം: ആക്രി വ്യാപാരത്തിന്റെ മറവിൽ ലഹരിമരുന്നായ എം.ഡി.എം.എ കച്ചവടം നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മുടപുരം സ്വദേശി മുബാറക് എന്ന നൗഷാദ്(50) ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് എട്ടര ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 21000 രൂപയും ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
മുരുക്കുംപുഴ കോഴിമട ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ, രഹസ്യാന്വേഷണ വിഭാഗവും പൊലീസും ഏറെ നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ സുധീഷ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

