Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightആളില്ലാത്ത വീട്ടിൽ...

ആളില്ലാത്ത വീട്ടിൽ കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ

text_fields
bookmark_border
ആളില്ലാത്ത വീട്ടിൽ കവർച്ച; കുപ്രസിദ്ധ മോഷ്ടാക്കൾ അറസ്റ്റിൽ
cancel
camera_altപ്രതികൾ

ക​ഴ​ക്കൂ​ട്ടം: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന വ​ൻ സം​ഘം പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ വി​മ​ൽ​കു​മാ​ർ (44), ബി​ജു​കു​മാ​ർ (44), വ​ട്ട​പ്പാ​റ സ്വ​ദേ​ശി വി​നീ​ത് (36) എ​ന്നി​വ​രാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11ന് ​ചെ​ങ്കോ​ട്ടു​കോ​ണം ആ​ന​ന്ദേ​ശ്വ​ര​ത്ത് സാ​ര​ഥി ട്യൂ​ട്ടോ​റി​യ​ൽ സെ​ന്റ​റി​നു സ​മീ​പം ഭാ​വ​ന വീ​ട്ടി​ൽ ബാ​ഹു​ലേ​യ​ന്റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, ലോ​ക്ക​റി​ലി​രു​ന്ന ആ​ധാ​ര​ങ്ങ​ൾ, ബാ​ങ്ക് ഡെ​പ്പോ​സി​റ്റ് രേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ലോ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

ബാ​ഹു​ലേ​യ​നും കു​ടും​ബ​വും ക​ഴി​ഞ്ഞ മാ​സം 23 മു​ത​ൽ ന്യൂ​സി​ലാ​ൻ​ഡി​ൽ മ​ക​നൊ​പ്പ​മാ​ണ്. വീ​ട് തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട അ​യ​ൽ​വാ​സി​യാ​ണ് വി​വ​രം ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. ലോ​ക്ക​ർ ഉ​ൾ​പ്പെ​ടെ കു​ട​പ്പ​ന​ക്കു​ന്നി​ലെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. മോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​യാ​ളെ​ന്ന് ക​രു​തു​ന്ന ബാ​റ്റ​റി ന​വാ​സി​നെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ന​വാ​സി​ന്റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും അ​ടി​പി​ടി കേ​സി​ലും പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ന​വാ​സി​നെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberytrivandrumNotorious Thieftheftcasenotorious criminal
News Summary - Robbery in an unoccupied house; Notorious thieves arrested
Next Story