പേവിഷബാധ; കഠിനംകുളത്ത് അക്രമാസക്തമായ പശുവിനെ വെടിവെച്ച് വീഴ്ത്തി
text_fieldsപ്രതീകാത്മക ചിത്രം
കഴക്കൂട്ടം: പേവിഷബാധയെ തുർന്ന് അക്രമാസക്തമായ പശുവിനെ പ്രത്യേക സ്ക്വാഡെത്തി മയക്കുവെടിവെച്ച് വീഴ്ത്തി. ഏറെസമയം കഴിയുന്നതിന് മുമ്പ് പശു ചത്തു. പശുവിന്റെ ചവിട്ടേറ്റ് പരിക്കുപറ്റിയ ചേരമാൻതുരത്ത് സ്വദേശി നാസർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ചേരമാൻതുരത്ത് നൗറിയ മൻസിലിലെ പശുവാണ് മൂന്നുദിവസം മുമ്പ് പേവിഷ ലക്ഷണങ്ങൾ കാണിച്ചത്. ചൊവാഴ്ചയോടെ പശു അക്രമം കാണിച്ചുതുടങ്ങിയതോടെ സമീപവാസിയായ നാസർ മരുന്ന് നൽകാൻ ശ്രമിക്കുമ്പോഴാണ് ചവിട്ടേറ്റ് കാലിന് പരിക്കേറ്റത്.
പശു കയർ പൊട്ടിച്ച് വീടിന് ചുറ്റാകെ ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വീട്ടുകാർ കഠിനംകുളം മൃഗാശുപത്രിയിൽ അറിയിച്ചു. ഡോക്ടർ സ്മിത എത്തി പശുവിനെ പരിശോധിക്കുമ്പോഴാണ് പേവിഷ സ്ഥിതീകരിച്ചത്. പശുവിന്റെ പാലു ഉപയോഗിച്ചവരും സമ്പർക്കത്തിലായവരും ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

