Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി പെരുമാതുറ സ്വദേശി പിടിയിൽ
text_fieldsbookmark_border
മുഹമ്മദ്
റാഫി
കഴക്കൂട്ടം: തിരുവനന്തപുരം ആക്കുളം അലത്തറ റോഡിലുള്ള ഫ്ലാറ്റിൽ നിന്ന് 20.294 ഗ്രാം എം.ഡി.എം.എയുമായി പെരുമാതുറ സ്വദേശിയെ എക്സൈസ് പിടികൂടി. മുഹമ്മദ് റാഫിയെയാണ് (43) എക്സൈസ് അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ വിൽപന നടത്തിയിരുന്ന ഇയാളുടെ രണ്ട് മൊബൈൽ ഫോണുകളും 540 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തുടർനടപടികൾക്കായി കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ഇയാളെ കൈമാറി. പോക്സോ, മാലപൊട്ടിക്കൽ, പിടിച്ചുപറി, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണിയാൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

