ട്രെയിനിൽ നഗ്നത പ്രദർശനം; വിമുക്തഭടൻ അറസ്റ്റിൽ
text_fieldsസുരേഷ്
കുമാർ
കഴക്കൂട്ടം: ട്രെയിനിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തിയ വിമുക്തഭടനെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാർ (57) ആണ് പിടിയിലായത്. ട്രെയിനിലെ ശുചിമുറിയുടെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകൾക്കും സ്കൂൾ കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം നടത്തിവന്നയാളാണ് പിടിയിലായത്.
ട്രെയിൻ നിർത്തുന്ന സമയം ഇയാൾ സ്ഥിരമായി നഗ്നത പ്രദർശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി ചിറയിൻകീഴ് പൊലീസിലും റെയിൽവേ പോലീസിലും ചിറയിൻകീഴിലെ സ്കൂൾ അധികൃതർ നേരത്തെ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ചയും സുരേഷ് കുമാർ നഗ്നപ്രദർശനം നടത്തി. ഇതറിഞ്ഞ സ്കൂൾ അധികൃതരും യാത്രക്കാരും ചിറയിൻകീഴ് മുതൽ ഇയാളെ നിരീക്ഷിച്ചശേഷം തടഞ്ഞു വച്ച് കഴക്കൂട്ടത്ത് ട്രെയിൻ നിർത്തിയപ്പോൾ പൊലീസിന് കൈമാറുകയായിരുന്നു.
ട്രെയിൻ സ്റ്റേഷനുകളിലെത്തുമ്പോഴാണ് ഇയാൾ ശുചിമുറി ജനാലയിലൂടെ നഗ്നതാ പ്രദ്രർശനം നടത്തുന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് സുരേഷ് കുമാർ ശുചിമുറിയുടെ ഗ്ലാസ് ഇളക്കി മാറ്റുന്നത്.