ഓടിക്കൊണ്ടിരുന്ന കാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; കാർ നിയന്ത്രണംവിട്ട് ദേശീയപാത നിർമാണത്തിനിറക്കിയ കല്ലിൽ ഇടിച്ച് നാലുപേർക്ക് പരിക്ക്
text_fieldsമൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതിനെതുടർന്ന് അപകടത്തിൽപെട്ട കാർ
കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന കാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ച ഒന്നോടെ കഴക്കൂട്ടം വെട്ടുറോഡ് ജങ്ഷനിലായിരുന്നു അപകടം. പോത്തൻകോട് ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാർ.
യാത്രക്കിടയിൽ ചാർജിലിട്ടിരുന്ന മൊബൈൽ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട കാർ ദേശീയപാത വികസനത്തിനായി ഇറക്കിവെച്ചിരുന്ന കൂറ്റൻ കല്ലിലേക്ക് ഇടിച്ചുകയറി. കാറിന്റെ മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റ രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴക്കൂട്ടം പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

