Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ
cancel

കഴക്കൂട്ടം: നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിലായി. ചെമ്പഴന്തി ആനന്ദേശ്വരം സ്വദേശി തൻസീർ (42) ആണ് കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്.

ഇയാൾ സ്ഥിരമായി നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴക്കൂട്ടം സി.ഐ. പ്രവീണിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ, കഴക്കൂട്ടം എസ്.ഐ രാജീവും സംഘവും ചേർന്ന് പരിശോധന നടത്തി.

പരിശോധനയിൽ ആനന്ദേശ്വരത്തുള്ള വീട്ടിൽനിന്നും പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയായിരുന്നു.
നേരത്തെയും പുകയില ഉൽപന്നവുമായി ഇയാൾ അറസ്റ്റിലായിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - man arrested with banned tobacco product
Next Story