Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightഓടിക്കൊണ്ടിരുന്ന...

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു

text_fields
bookmark_border
KSRTC bus
cancel
camera_alt

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് തീ​പി​ടി​ച്ചപ്പോൾ

ക​ഴ​ക്കൂ​ട്ടം: തോ​ന്ന​യ്ക്ക​ൽ ചെ​മ്പ​ക​മം​ഗ​ല​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. 36 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ബ​സ് ചെ​മ്പ​ക​മം​ഗ​ലം ജ​ങ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ​ത​ന്നെ ബ്രേ​ക്ഡൗ​ണാ​യി. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ് ബ​സി​ന​ടി​യി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം ഡ്രൈ​വ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ പു​റ​ത്തി​റ​ക്കി. പെ​ട്ടെ​ന്നു​ത​ന്നെ തീ ​ആ​ളി​പ്പ​ട​രു​ക​യും ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു.

ആ​റ്റി​ങ്ങ​ലി​ൽ​നി​ന്ന് ര​ണ്ട് യൂ​നി​റ്റ് അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി​യാ‍ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ബ​സി​ന് 12 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. മം​ഗ​ല​പു​രം പൊ​ലീ​സെ​ത്തി ബ​സ് ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലേ​ക്ക് മാ​റ്റി. കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
TAGS:caught fireKSRTC bus
News Summary - KSRTC bus which was running caught fire
Next Story