Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightമോഷ്​ടിച്ച്...

മോഷ്​ടിച്ച് കടത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
മോഷ്​ടിച്ച് കടത്തുന്നതിനിടെ നിയന്ത്രണം തെറ്റിയ ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി
cancel
camera_alt

ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ജീ​പ്പ്

ക​ഴ​ക്കൂ​ട്ടം: മോ​ഷ്​​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ജീ​പ്പ് നി​യ​ന്ത്ര​ണം തെ​റ്റി സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി വ​ൻ നാ​ശ​ന​ഷ്​​ടം; ആ​ള​പാ​യ​മി​ല്ല. ക​ഴ​ക്കൂ​ട്ടം -ആ​ക്കു​ളം ദേ​ശീ​യ​പാ​ത​യി​ൽ ആ​റ്റി​ൻ​കു​ഴി ബൈ​പാ​സ് ജ​ങ്​​ഷ​ന് സ​മീ​പം ഹാ​ജി അ​ലി എ​ന്ന ജൂ​സ് ക​ട​യി​ലേ​ക്കാ​ണ് ജീ​പ്പ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 12.30നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ക​ട​യു​ടെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പി.​എം. മു​ജീ​ബ് പ​റ​ഞ്ഞു.അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ജീ​പ്പ് ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ​പ്പ​റ്റി അ​റി​വൊ​ന്നു​മി​ല്ലെ​ന്ന് ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റി​യി​ച്ചു.

എ​ന്നാ​ൽ, അ​പ​ക​ട​ത്തി​െൻറ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ഓ​ടി​ച്ചി​രു​ന്ന​യാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ​രി​ക്കേ​റ്റ ആ​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. വാ​ഹ​നം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ന്ന​തി​െൻറ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചു.

ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ ഇ​ര​ണി​യ​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ജീ​പ്പാ​ണി​തെ​ന്നും മോ​ഷ്​​ടി​ച്ച് ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴ​ക്കൂ​ട്ടം എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഇ​വി​ടെ മ​തി​യാ​യ സൂ​ച​ന ബോ​ർ​ഡു​ക​ളി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വെ​ക്കു​ന്ന​താ​യി പ​ര​ക്കെ ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jeepcrashed
News Summary - jeep went out of control and crashed into the shop
Next Story