Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightആശുപത്രി ജീവനക്കാരൻ...

ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചൂട് ചായ ഒഴിച്ചതായി പരാതി

text_fields
bookmark_border
hot tea
cancel
camera_alt

representational image

ക​ഴ​ക്കൂ​ട്ടം: വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യു​ടെ മു​ഖ​ത്ത് ചാ​യ ഒ​ഴി​ച്ച​താ​യി പ​രാ​തി.

മേ​നം​കു​ളം സ്വ​ദേ​ശി​നി​യാ​യ രാ​ജി​യു​ടെ മു​ഖ​ത്താ​ണ് ജീ​വ​ന​ക്കാ​ര​ൻ ചൂ​ടു ചാ​യ ഒ​ഴി​ച്ച​താ​യി ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​ൽ ന​ൽ​കി​യ​ത്. ക​ഴ​ക്കൂ​ട്ട​ത്തെ എ.​ജെ ആ​ശു​പ​ത്രി​ക്ക്​ മു​ന്നി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി കാ​ന്റീ​നി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ രാ​ജി​യും അ​മ്മ​യും സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ സ്കൂ​ട്ട​ർ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന് ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ത​ർ​ക്കം ആ​രം​ഭി​ച്ച​ത്.

താ​ൻ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ന​ല്ല ചാ​യ കു​ടി​ക്കാ​നാ​ണെ​ത്തി​യ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ സെ​ക്യൂ​രി​റ്റി​യും ജീ​വ​ന​ക്കാ​ര​നും ത​ന്നെ​യും അ​മ്മ​യെ​യും തെ​റി വി​ളി​ച്ചെ​ന്നും സം​സാ​ര​ത്തി​നി​ടെ ജീ​വ​ന​ക്കാ​ര​ൻ ചാ​യ മു​ഖ​ത്തേ​ക്കൊ​ഴി​ച്ചെ​ന്നും യു​വ​തി ക​ഴ​ക്കൂ​ട്ടം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ ജീ​വ​ന​ക്കാ​ര​ന്റെ കൈ​യി​ലി​രു​ന്ന ചാ​യ അ​ബ​ദ്ധ​ത്തി​ൽ വീ​ണ​താ​ണെ​ന്നും യു​വ​തി​യും അ​മ്മ​യും ചേ​ർ​ന്ന് സെ​ക്യൂ​രി​റ്റി​യെ​യും ജീ​വ​ന​ക്കാ​ര​നെ​യും കൈ​യേ​റ്റം ചെ​യ്ത​താ​യും ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​രു കൂ​ട്ട​രു​ടെ​യും പ​രാ​തി​യി​ൽ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hot teaHospital employee
News Summary - hospital employee poured hot tea on the girl's face
Next Story