പാങ്ങപ്പാറ ഹെൽത്ത് സെൻററിൽ തീപിടിത്തം
text_fieldsപാങ്ങപ്പാറ ഹെൽത്ത് സെൻററിലുണ്ടായ തീപിടിത്തം
കഴക്കൂട്ടം: പാങ്ങപ്പാറ ഹെൽത്ത് സെന്ററിൽ തീപിടിത്തം. മരുന്നുകൾ ഉൾപ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി മെഡിക്കൽ ഓഫിസർ ഡോ. അൽത്താഫ് പറഞ്ഞു. പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസി സ്റ്റോർറൂമിൽ ഞായറാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്.
തീ ആളിപ്പടരാത്തതിനാൽ വൻ അപകടം ഒഴിവായി.
അമിത വോൾട്ടേജ് മൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടായി എ.സിയുടെ സർക്യൂട്ട് കത്തിയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. എ.സിയും അനുബന്ധ ഉപകരണങ്ങളും മരുന്നുകളും കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയ ജീവനക്കാർ സ്റ്റോർ റൂം തുറന്നപ്പോഴാണ് കത്തിയ വിവരം അറിഞ്ഞത്. വൈദ്യുതി വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.

