Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ രേഖകൾ ചമച്ച് ഡ്രൈവിങ്​ ബാഡ്ജ്; സഹായികൾ അറസ്റ്റിൽ

text_fields
bookmark_border
അറസ്റ്റ്​ മൂന്ന്​ വർഷങ്ങൾക്ക് ശേഷം
വ്യാജ രേഖകൾ ചമച്ച് ഡ്രൈവിങ്​ ബാഡ്ജ്; സഹായികൾ അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ അസീം, ഫത്താഹുദ്ദീൻ എന്നിവർ

കഴക്കൂട്ടം: കഴക്കൂട്ടം ആർ.ടി ഓഫീസിൽ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കി ഡ്രൈവിങ്​ ബാഡ്ജ് കരസ്ഥമാക്കാൻ സഹായിച്ച പ്രതികളെ കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ്. പ്രവീണി​െൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മുട്ടത്തറ മാണിക്കവിളാകം ആസാദ് നഗർ സ്വദേശികളായ അസീം (29), ഫത്താഹുദ്ദീൻ (52) എന്നിവരാണ് കഴക്കൂട്ടം പൊലീസി​െൻറ പിടിയിലായത്.

കേസിലെ പ്രതിയായ റഹീം നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. തിരുവനന്തപുരം, മഞ്ഞമല സ്വദേശിയായ റഹീമിന് കഴക്കൂട്ടം ആർ.ടി ഓഫീസിൽ ഡ്രൈവിങ് ബാഡ്ജ് കരസ്ഥമാക്കുന്നതിനായി വ്യാജ സ്കൂൾ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. റഹീം അറസ്റ്റിലായ വിവരമറിഞ്ഞതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളാണ് ഇന്ന് പൊലീസ് പിടിയിലായത്. കഴക്കൂട്ടം ആർ.ടി ഓഫീസിലെ ജോയിൻറ് ആർ.ടി ഓഫീസർക്ക് ബാഡ്ജിനു വേണ്ടി നൽകിയ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതി​െൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ 2017ലാണ് കേസ് രജിസ്റ്റർ ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയത് പൂന്തുറ സ്വദേശികളായ അസീം, ഫത്താഹുദ്ദീൻ എന്നിവരാണെന്ന് മനസിലാക്കുകയും ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസിലെ മൂന്നാം പ്രതിയായ ഫത്താഹുദ്ദീനെതിരെ സമാന കുറ്റകൃത്യത്തിന് മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ പിടിയിലായ അസീമിനെ നേരത്തെ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റൻറ് കമ്മീഷണർ അനിൽകുമാറി​െൻറ നിർദ്ദേശ പ്രകാരം കഴക്കൂട്ടം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജെ.എസ് പ്രവീണി​െൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ് ബാബു, വിജയകുമാർ, പ്രൊബേഷൻ എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ അരുൺ എസ്. നായർ, സജാദ് ഖാൻ, അൻസിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story