Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡ് നിർമ്മാണത്തെ ചൊല്ലി തർക്കം; ഗ്രാമപഞ്ചായത്ത്​ അംഗത്തിന്​ മർദനം

text_fields
bookmark_border
റോഡ് നിർമ്മാണത്തെ ചൊല്ലി തർക്കം; ഗ്രാമപഞ്ചായത്ത്​ അംഗത്തിന്​ മർദനം
cancel

കഴക്കൂട്ടം: തിരുവനന്തപുരം അണ്ടൂർകോണം പാഴ്ചിറയിൽ റോഡു നിർമ്മാണത്തെ ചൊല്ലി തർക്കത്തിൽ ഗ്രാമപഞ്ചായത്തംഗത്തിനും ഭർത്താവിനും മർദ്ദനമേറ്റതായി പരാതി. അണ്ടൂർകോണം ഗ്രാമപഞ്ചായത്ത് പായ്ച്ചിറ വാർഡ് അംഗമായ ഹസീന അൻസറിനും ഭർത്താവ് അൻസറിനുമാണ് മർദ്ദനമേറ്റത്. രണ്ട് പേരും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാവിലെയാണ് സംഭവം എം എൽ എ ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്‍റെ ഓട നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പി,ഡി.പി മുൻ ജില്ലാ പ്രസിഡന്‍റ്​ പായ്ച്ചിറ സലാഹുദീനും സംഘവുമാണ് മർദ്ദിച്ചതതെന്ന് മംഗലപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തർക്കം അറിഞ്ഞെത്തിയ മംഗലപുരം പോലീസിലെ ഗ്രേഡ് എസ് ഐ ജയനെ ഇവർ ആക്രമിച്ചു .

പൊലീസിനെ ആക്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. റോഡ് നിർമ്മാണം തടസ്സപ്പെടുത്തരുതെന്ന് പൊലീസ് പറഞ്ഞ്​ പോയതിനു ശേഷമാണ് സലാഹുദീനും സംഘവും മെമ്പറെയും ഭർത്താവിനെയും മർദ്ദിച്ചത്.പായ്ച്ചിറ സലാഹുദീൻ ,ഷഫീഖ് ,സുധീർ എന്നിവർ ക്കെതിരെയാണ്​ മംഗലപുരം പൊലീസ്​ കേസെടുത്തു. എന്നാൽ വാർഡുമെമ്പറുടെയും ഭർത്താവി​േന്‍റയും നേതൃത്വത്തിൽ നിർമ്മാണ തർക്കമുള്ള സ്ഥലത്തെ സ്ത്രീയെ ആക്രമിക്കുന്നത് കണ്ട് പിടിച്ചു മാറ്റാൻ പോയതാണെന്നും പോലീസ് തങ്ങളെയാണ് മർദ്ധിച്ചതെന്നും സലാഹുദ്ദീൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dispute over road construction; Grama Panchayat member assaulted
Next Story