Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരി മാഫിയയുടെ ആക്രമണത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്

text_fields
bookmark_border
ലഹരി മാഫിയയുടെ ആക്രമണത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്
cancel
Listen to this Article

കഴക്കൂട്ടം: പരസ്യമായി ലഹരി ഉപയോഗിക്കുന്നത് ചോദ്യംചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം. ശ്രീകാര്യം പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനുനേരെയാണ് അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ അനിൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വീടിന് മുന്നിലെ മതിലിൽ സംഘം ചേർന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് മർദനം. കോൺക്രീറ്റ് കല്ലുകൊണ്ട് തലക്കടിക്കുകയും വളഞ്ഞിട്ട് മർദിക്കയും ചെയ്തു. പല തവണ വിലക്കിയിട്ടും ലഹരി ഉപയോഗം തുടരുകയായിരുന്നു. ആക്രമി സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങപ്പാറയിൽ പ്രകടനം നടത്തി. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM branch secretary injured in drug mafia attack
Next Story