സൗത്ത് തുമ്പയിൽ സംഘർഷം; കുഴഞ്ഞുവീണ് വയോധിക മരിച്ചു
text_fieldsസംഘർഷമുണ്ടായ സൗത്ത് തുമ്പയിൽ കഴക്കൂട്ടം അസി. കമീഷണറുടെ നേതൃത്വത്തിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നു
കഴക്കൂട്ടം: സൗത്ത് തുമ്പയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ശനിയാഴ്ച രാത്രി എേട്ടാടെയാണ് സംഭവം.
രണ്ടുപേർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ സൗത്ത് തുമ്പ തൈവിളാകം ഹൗസിൽ മേരിയാണ് (65) കുഴഞ്ഞുവീണ് മരിച്ചത്. ഇവർ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സംഘർഷത്തിൽ ഉൾപ്പെട്ടവർ പലരും ബന്ധുക്കളായതിനാൽ പിടിച്ചുമാറ്റാൻ എത്തിയ മേരി ബഹളത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

