Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightനാല് പുതിയ...

നാല് പുതിയ മോഡലുകളുമായി ഉൽപന്നനിര വിപുലപ്പെടുത്താൻ കോക്കോണിക്സ്

text_fields
bookmark_border
coconics
cancel
camera_alt

കോ​ക്കോ​ണി​ക്സ് പ്ലാ​ന്‍റ്​ മ​ന്ത്രി പി. ​രാ​ജീ​വ്​ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ക​ഴ​ക്കൂ​ട്ടം: നാ​ല് പു​തി​യ മോ​ഡ​ലു​ക​ൾ​കൂ​ടി അ​വ​ത​രി​പ്പി​ച്ച് ര​ണ്ടാം വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ് കേ​ര​ള​ത്തി​ന്റെ ലാ​പ്ടോ​പ് നി​ർ​മാ​ണ ക​മ്പ​നി​യാ​യ കോ​ക്കോ​ണി​ക്സ്. പു​തി​യ മോ​ഡ​ലു​ക​ൾ വി​പ​ണി​യി​ലി​റ​ക്കി​ക്കൊ​ണ്ടു​ള്ള ക​മ്പ​നി​യു​ടെ റീ​ലോ​ഞ്ച് ജൂ​ലൈ​യി​ൽ ന​ട​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​റി​യി​ച്ചു. ഓ​ഹ​രി​ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ ഡീം​ഡ് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യി കോ​ക്കോ​ണി​ക്സ് മാ​റി.

സം​സ്ഥാ​ന വ്യ​വ​സാ​യ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കെ​ൽ​ട്രോ​ൺ, കെ.​എ​സ്.​ഐ.​ഡി.​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​പ്പം പ്ര​മു​ഖ ഐ.​ടി ക​മ്പ​നി​യാ​യ യു.​എ​സ്.​ടി ഗ്ലോ​ബ​ലും ചേ​ർ​ന്നു​ള്ള ക​മ്പ​നി​യാ​യ കോ​ക്കോ​ണി​ക്സ് നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യ ഏ​ഴ് മോ​ഡ​ലു​ക​ൾ​ക്ക് പു​റ​മേ​യാ​ണ് നാ​ല് മോ​ഡ​ലു​ക​ൾ കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​തി​ൽ ര​ണ്ട്​ മോ​ഡ​ലു​ക​ൾ കെ​ൽ​ട്രോ​ണി​ന്റെ പേ​രി​ലാ​കും വി​പ​ണി​യി​ലി​റ​ക്കു​ക. ഇ​തി​ൽ ഒ​ന്ന് മി​നി ലാ​പ്ടോ​പ്പാ​ണ്. എ​ല്ലാ മോ​ഡ​ലു​ക​ൾ​ക്കും ബി.​ഐ.​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. 2019ൽ ​ഉ​ൽ​പാ​ദ​നം ആ​രം​ഭി​ച്ച​ശേ​ഷം ഇ​തി​ന​കം 12,500 ലാ​പ്ടോ​പ്പു​ക​ൾ വി​റ്റ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട്, സ്നാ​പ് ഡീ​ൽ തു​ട​ങ്ങി​യ ഇ-​കോ​മേ​ഴ്സ് പോ​ർ​ട്ട​ലു​ക​ൾ വ​ഴി​യും ലാ​പ്ടോ​പ്പു​ക​ൾ വാ​ങ്ങാം. 2018 ൽ ​രൂ​പ​വ​ത്​​ക​രി​ച്ച കോ​ക്കോ​ണി​ക്സ് നി​ല​വി​ൽ ലാ​പ്‌​ടോ​പ്പു​ക​ൾ​ക്ക് പു​റ​മേ മി​നി പി.​സി, ഡെ​സ്ക്ടോ​പ്പു​ക​ൾ, സെ​ർ​വ​റു​ക​ൾ, ടാ​ബ്‌​ല​റ്റു​ക​ൾ എ​ന്നി​വ​യും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

പ്ര​തി​വ​ർ​ഷം ര​ണ്ട്​ ല​ക്ഷം ലാ​പ്ടോ​പ്പു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി മ​ൺ​വി​ള​യി​ലെ പ്ലാ​ന്റി​നു​ണ്ട്. പ്ലാ​ന്റ് മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം.​എ​ൽ.​എ, വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സു​മ​ൻ ബി​ല്ല, ഓ​ഫി​സ​ർ ഓ​ൺ സ്പെ​ഷ​ൽ ഡ്യൂ​ട്ടി ആ​നി ജൂ​ല തോ​മ​സ്, കെ​ൽ​ട്രോ​ൺ എം.​ഡി നാ​രാ​യ​ണ മൂ​ർ​ത്തി എ​ന്നി​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:productsnew modelscoconics
News Summary - Coconics to expand product line with four new models
Next Story