കന്നുകാലികളെ മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsഅഷ്കർ
കഴക്കൂട്ടം: പോത്തിനെയും കാളയെയും മോഷ്ടിച്ചയാൾ പിടിയിലായി. മാടൻവിള ചുരുട്ടയിൽ അഷ്കർ (30)നെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ചേരമാൻതുരുത്ത് സ്വദേശി നസിമുദ്ദീെൻറ തൊഴുത്തിൽനിന്ന് പോത്തിനെയും അയൽവാസിയായ ഷാഹുൽ ഹമീദിെൻറ പറമ്പിൽനിന്ന് കാളക്കുട്ടിയെയുമാണ് മോഷ്ടിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കഠിനംകുളം ഐ.എസ്.എച്ച്.ഒ വിനേഷ് കുമാർ, സബ് ഇൻസ്പെക്ടർ രതീഷ് കുമാർ.ആർ, ജി.എസ്.ഐ കൃഷ്ണ പ്രസാദ്, എ.എസ്.ഐ രാജു, സി.പി.ഒ സജിൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

