Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമൃതാനന്ദമയി ആശ്രമത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് കിറ്റ് വിതരണം; കേസെടുത്തു
text_fieldsbookmark_border
കഴക്കൂട്ടം: കോവിഡ് മാനദണ്ഡം ലംഘിച്ച് ചന്തവിള അമൃതാനന്ദമയി ആശ്രമത്തിൽ കിറ്റ് വിതരണം നടത്തി. സംഭവം വിവാദമായതോടെ സംഘാടകർക്കെതിരെ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സാമൂഹിക അകലം പാലിക്കാതെ നടത്തിയ ഭക്ഷ്യ കിറ്റ് വിതരണത്തിൽ 1000 ത്തിലേറെ ആളുകളാണ് പങ്കെടുത്തത്. പങ്കെടുത്തവരിൽ ഭൂരിഭാഗവും സ്ത്രീകളും വയോധികരുമായിരുന്നു. ആൾക്കൂട്ടം കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്ത് എത്തി.
ജില്ലയിൽ 50 പേരിൽ കൂടുതൽ കൂട്ടം കൂടരുത് എന്ന നിയമം നിലനിലൽക്കെയാണ് ആയിരങ്ങളെ പങ്കെടുപ്പിച്ച് കിറ്റ് വിതരണം നടന്ന്. ജില്ലയിലെ വിവിധ ഭാഗങ്ങളിലിൽ ഉള്ളവരെ 'അമൃത' സ്കൂൾ ബസുകളിലാണ് ഇവിടെ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

