Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightലഹരിമാഫിയയുടെ...

ലഹരിമാഫിയയുടെ ആക്രമണത്തിൽ ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്

text_fields
bookmark_border
Branch secretary injured in drug mafia attack
cancel

കഴക്കൂട്ടം: പരസ്യമായി ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനം. സിപി.എം. ശ്രീകാര്യം പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനാണ് അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീടിന് മുന്നിലെ മതിലിൽ സംഘം ചേർന്ന് പരസ്യമായി ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് മർദ്ദനം. കോൺക്രീറ്റ് കല്ല് കൊണ്ട് തലക്കടിച്ച് മുറിവേൽപ്പിക്കുകയും വളഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്തു. പല തവണ പറഞ്ഞുവിലക്കിയിട്ടും ലഹരി ഉപയോഗം തുടർന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അഞ്ചംഗ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയുടെ നേത്യർത്വത്തിൽ പാങ്ങപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
TAGS:Crime Newsdrug mafiaattack
News Summary - Branch secretary injured in drug mafia attack
Next Story