കളമശ്ശേരിയിലെ ബോംബ് സ്ഫോടനം; ടെക്നോപാർക്കിൽ പരിശോധന
text_fieldsകളമശ്ശേരിയിലെ ബോംബ് സ്ഫോടനം; ടെക്നോപാർക്കിൽ പരിശോധന
കഴക്കൂട്ടം: കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തിനു പിന്നാലെ, തലസ്ഥാനത്തെ ഐ.ടി നഗരമായ കഴക്കൂട്ടം ടെക്നോപാർക്കിൽ ബോംബ് സ്ക്വാഡിന്റെ പരിശോധന നടന്നു. ടെക്നോപാർക്കിലെ മുഴുവൻ കെട്ടിടങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലും ചന്തവിള കിൻഫ്ര ഫിലിം പാർക്കിലും പരിശോധന നടന്നു.
സുരക്ഷയുടെ ഭാഗമായി ടെക്നോപാർക്കിലെ യൂനിയൻ ഗേറ്റ് താൽക്കാലികമായി അടച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലും കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലും ആർ.പി.എഫിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

