Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightയൂത്ത് കോൺഗ്രസ് മണ്ഡലം...

യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയെ ആക്രമിച്ച സംഭവം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

കഴക്കൂട്ടം: യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആർ. രതീഷിനെ (27) മുൻവൈരാഗ്യത്താൽ നടുറോഡിൽ സംഘം ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേരെ തുമ്പ പൊലീസ് അറസ്​റ്റ്​ ചെയ്തു. കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് മഹേന്ദ്ര ഭവനിൽ ആദർശ് എം.പി (25), കുളത്തൂർ മൂന്നാറ്റുമുക്ക് കിഴക്കുംവാരത്ത് രാജീവ് ഭവനിൽ ഷാ ആർ.ബി (27) എന്നിവരാണ് അറസ്​റ്റിലായത്.

കഴിഞ്ഞ 14ന് ഉച്ചക്ക് അസുഖബാധിതരായ മാതാപിതാക്കൾക്ക് ഭക്ഷണം വാങ്ങാനെത്തിയ രതീഷിനെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെട്ട സംഘം ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചു. യുവാവി​െൻറ ഉച്ചത്തിലുള്ള നിലവിളിയും മർദനദൃശ്യങ്ങളും മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. കുളത്തൂർ ജങ്​ഷനിൽ നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു സംഭവം.

ആദ്യം സംഘം ചേർന്ന് മർദിച്ചശേഷം തടി കഷണം കൊണ്ടുള്ള അക്രമത്തിൽ കാലിന് പൊട്ട​േലറ്റു. തലയ്ക്ക്​ ഗുരുതര പരിക്കേറ്റ രതീഷ് ഇപ്പോഴും ചികിത്സയിലാണ്. കേസിലെ മറ്റ് പ്രതികളായ ഷൈജു, മനീഷ് എന്നിവർ ഒളിവിലാണ്. അറസ്​റ്റിലായ പ്രതികളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestAttacking caseyouth congress leader attacked
News Summary - attack against youth congress mandalam secretary; two arrested
Next Story