Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണിയാപുരത്ത് മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം; യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു, മൂന്ന് വീടുകൾ തകർത്തു

text_fields
bookmark_border
കണിയാപുരത്ത് മദ്യപസംഘത്തിന്‍റെ അഴിഞ്ഞാട്ടം; യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ചു, മൂന്ന് വീടുകൾ തകർത്തു
cancel

കഴക്കൂട്ടം: കണിയാപുരം പായ്ച്ചിറയിൽ മദ്യപസംഘം മൂന്ന് വീടുകൾ അടിച്ചു തകർക്കുകയും ഒരാളുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

റോഡിൽ നിന്ന യുവാക്കളെയാണ് മദ്യപസംഘം ആദ്യം ആക്രമിച്ചത്. പാച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. കമ്പിവടി കൊണ്ടുള്ള അടിയിലാണ് ജനിയുടെ തലയ്ക്ക് പരിക്കേറ്റത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് സംഘം വീടുകൾക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഒരു വീടിന്‍റെ ജനൽ ചില്ലുകൾ പൂർണ്ണമായും അടച്ചു തകർത്തു. വാതിലുകൾ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിക്കുകയും മറ്റ് രണ്ട് വീടുകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്.



പായ്ച്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായിപ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ അനസിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി ആക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ മംഗലപുരം പൊലീസ് അന്വേഷണം തുടങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alcohol gang violence in Kaniyapuram
Next Story