Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ

text_fields
bookmark_border
മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ
cancel
camera_alt

പ്രതികൾ

കഴക്കൂട്ടം: കഴക്കൂട്ടത്തുനിന്ന് ബൈക്ക് മോഷ്ടിച്ച് സ്റ്റേഷൻ കടവിലെത്തി സ്വർണമാല പൊട്ടിച്ചുകടന്ന പ്രതികളെ കഴക്കൂട്ടം െപാലീസ് പിടികൂടി. വെട്ടുകാട് സ്വദേശികളായ അനൂപ് ആന്റണി(28), സഞ്ചു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് കഴക്കൂട്ടം ജങ്ഷന് സമീപം നീതി മെഡിക്കൽ സ്റ്റോർ ജീവനക്കാരന്റെ ബൈക്ക് രണ്ടംഗ സംഘം മോഷ്ടിച്ചത്. തുടർന്ന് തുമ്പ സ്റ്റേഷൻകടവിൽ നടന്നുപോവുകയായിരുന്ന വയോധികയുടെ സ്വർണമാല കവർന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accused in the theft case was arrested
Next Story