Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശവസംസ്കാരത്തെ ചൊല്ലിയുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
knife attack
cancel
camera_alt

representative image

കഴക്കൂട്ടം: കഴക്കൂട്ടത്ത് ബന്ധുക്കളായ തമിഴ്നാട് സ്വദേശികൾ ഏറ്റുമുട്ടി രണ്ടു പേർക്ക് ഗുരുതര പരിക്ക്.ഒരാൾക്ക് വയറിൽ കുത്തേറ്റു ഒരാൾക്ക് തലയ്ക്കാണ് പരിക്ക്.ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം മുരുക്കുംപുഴയിൽ ട്രെയിൻ തട്ടി മരിച്ച സംസ്കാരവുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തെങ്കാശി സ്വദേശികളായ മുരുകൻ (27) മണികണ്ഠൻ (27) എന്നിവർക്കാണ് പരിക്കേറ്റ്. വയറിൽ കുത്തേറ്റ മുരുകന്റെ നില ഗുരുതരമാണ്. ഇവരുടെ ബന്ധുവായ അന്തോണി (65) എന്ന സ്ത്രീ ഇന്നലെ മുരുക്കുപുഴ റെയിൽവേ ക്രോസിൽ വച്ച് ട്രെയിൻ തട്ടി മരിച്ചിരുന്നു.

പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകാതെ മുട്ടത്തറയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്.ഇതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് കഴക്കൂട്ടം കരിയിൽ വാടകയ്ക്ക് താമസിക്കുന്ന സത്യരാജിനെ ആക്രമിക്കാൻ ബന്ധുവായ മണികണ്ഠന്റെ നേതൃത്വത്തിൽ എത്തി പലവട്ടം ഈ സംഘം ഏറ്റുമുട്ടി.തുടർന്ന് ആറു മണിയോടെയാണ് സത്യരാജിന്റെ സംഘം പ്രത്യാക്ര

മണം നടത്തിയത്. കത്തിക്കുത്തിൽ മുരുകന് വയറിൽ ഗുരുതരപരിക്കേറ്റു. ഹെൽമെറ്റ് കൊണ്ടുള്ള അടിയിൽ മണികണ്ഠന് തലയ്ക്കാണ് പരിക്ക്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.ആക്രിക്കച്ചവടവും മത്സ്യബന്ധനവും നടത്തുന്ന ഇവർക്ക് ലഹരിക്കച്ചവടവും ഉണ്ടാേ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കഴക്കൂട്ടം പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A dispute over the cremation resulted in a Fight
Next Story