ചന്തവിളയിൽ തെരുവുനായുടെ കടിയേറ്റ് 16 പേർക്ക് പരിക്ക്
text_fieldsകഴക്കൂട്ടം: ചന്തവിളയിൽ തെരുവുനായുടെ കടിയേറ്റ് അംഗൻവാടി വിദ്യാർഥിയടക്കം 16 പേർക്ക് പരിക്ക്. ചന്തവിള പ്ലാവറക്കോട് വൃന്ദ ഭവനിൽ ഗംഗാധരൻ, പ്ലാവറക്കോട് സ്വദേശി ജോസഫ്, ചാമവിള വീട്ടിൽ ലതാകുമാരി, വട്ടവിള വീട്ടിൽ പാർവണ, ഉള്ളൂർക്കോണം സ്വദേശികളായ മനു, ഉള്ളൂർക്കോണം സ്വദേശി ശുഭ, ലാവണ്യ, ലതാകുമാരി, രഞ്ജിത്ത്, അർജുൻ സന്തോഷ്, അബി, അമീന ഷാജി, സൂര്യ, സുലേഖ, ഫാത്തിമ എന്നിവർക്കാണ് നായുടെ കടിയേറ്റത്.
ഇവർ പാങ്ങപ്പാറ ഹെൽത്ത് സെൻറർ, മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രിയി എന്നിവിടങ്ങളിൽ ചികിത്സതേടി. വെള്ളിയാഴ്ച പകൽ രണ്ടുമുതൽ ശനിയാഴ്ച രാവിലെ വരെ വാർഡിലെ വിവിധ സ്ഥലങ്ങളിലെ 16 പേരെയും വീടുകളിലെ വളർത്തും മൃഗങ്ങളെയും തെരുവ് നായ് ആക്രമിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഗംഗാധരന്റെ ഇടതുകാലിലാണ് നായ് കടിച്ചത്.
തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള അംഗൻവാടിക്ക് സമീപത്തുനിന്ന പാർവണയെ നായ് കടിച്ചു. തുടർന്ന് ചന്തവിള, പ്ലാവറക്കോട് , ഉള്ളൂർക്കോണം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആളുകളെയും വളർത്ത് മൃഗങ്ങളെയും തെരുവുനായ് ആക്രമിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ കൗൺസിലർ ബിനുവും നഗരസഭ ജീവനക്കാരുടെയും നേതൃത്വത്തിൽ ആക്രമിച്ച തെരുവ് നായെ പിടികൂടി. ചന്തവിള വാർഡിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷം ആണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. നഗരസഭയുടെ ഭാഗത്തു നിന്നും തെരുവ് നായ്ക്കളെ പിടിക്കാനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

