226 കുപ്പി മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsകാട്ടാക്കട: ചാക്കുകളില് സൂക്ഷിച്ച 226 കുപ്പി ഇന്ത്യൻ വിദേശ നിർമിത മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും സംഭരിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വീരണകാവ് കുഴയ്ക്കാട് പുന്നമൂട് ലക്ഷം വീട്ടിൽ വിഷ്ണു എന്ന അരുൺ സുരേഷ് (26), ആലമുക്ക് പുതുക്കോണം ഇടപ്പഴിഞ്ഞി അഭിലാഷ് ഭവനിൽ വിനീത് എന്ന അഭിലാഷ് (32) എന്നിവരെയാണ് കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു , എസ്.എച്ച്.ഒ മൃദുൽകുമാർ, എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ മാരായ മോഹനൻ, ലാൽ, സുനിൽകുമാർ, അനിത, സിവിൽ പൊലീസ് ഓഫീസർ സജിത്ത് എന്നിവർ ചേർന്ന് പിടികൂടിയത്.
പ്രതികളെ കാട്ടാക്കട ഒന്നാം ക്ലാസ് കോടതിയില് ഹാജരാക്കി. വൻതോതിൽ അനധികൃതമായി വിദേശമദ്യവും പുകയില ഉത്പന്നങ്ങളും സൂക്ഷിച്ചതായി ജില്ല പൊലീസ് മോധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ചതയ ദിനത്തില് മദ്യവില്പനശാലകള് അവധിയായതിനാല് അമതി വിലക്ക് വില്പന നടത്തുന്നതിനാണ് പ്രതികള് വിദേശ മദ്യം സംഭരിച്ചതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

