ഓട്ടോ ഡ്രൈവറെ വെട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായവർ
കാട്ടാക്കട: ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ രണ്ടുപ്രതികളെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ കോട്ടൂർ മുണ്ടണിനട എം.എൻ. നഗറിൽ പ്രകാശ് (38), പ്രദീപ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 11ന് രാവിലെ പ്രതികൾ നെടുമങ്ങാട് ശങ്കരവിലാസത്തിൽ ശിവകുമാറിന്റെ ഓട്ടോറിക്ഷ സവാരി വിളിച്ചു. കാട്ടാക്കട എത്തിയപ്പോൾ വാടക ചോദിച്ചതിന് ശിവകുമാറിനെ കട്ടയ്ക്കോട് കരിയംകോട് റബർ എസ്റ്റേറ്റിൽ കൊണ്ടുപോയി മര്ദ്ദിച്ചവശനാക്കുകയായിരുന്നു. കൊല്ലം ജില്ലയിൽ ഒരു കൊലക്കേസിലും നെയ്യാർഡാം പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ് ഇരുവരും. കാട്ടാക്കടയിലെ അക്രമത്തിനു ശേഷം കൊല്ലം ജില്ലയിൽ ഒളിവിലായിരുന്ന പ്രതികളെ രഹസ്യ വിവരത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

