Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKattakkadachevron_rightമകളെ...

മകളെ ശല്യപ്പെടുത്തുന്നത്​ വിലക്കി; പാമ്പിനെ എറിഞ്ഞ്​ അയൽവാസിയെ അപായപ്പെടുത്താൻ ശ്രമം; ക്രിമിനൽ കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
മകളെ ശല്യപ്പെടുത്തുന്നത്​ വിലക്കി; പാമ്പിനെ എറിഞ്ഞ്​ അയൽവാസിയെ അപായപ്പെടുത്താൻ ശ്രമം; ക്രിമിനൽ കേസ്​ പ്രതി പിടിയിൽ
cancel

കാ​ട്ടാ​ക്ക​ട (തി​രു​വ​ന​ന്ത​പു​രം): മ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന​ത്​ വി​ല​ക്കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ രാ​ത്രി വീ​ട്ടി​നു​ള്ളി​ലേ​ക്ക്​ വി​ഷ​പ്പാ​മ്പി​നെ എ​റി​ഞ്ഞ്​ അ​യ​ൽ​വാ​സി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം. കാ​ട്ടാ​ക്ക​ട അ​മ്പ​ല​ത്തി​ൻ​കാ​ല സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ്​ അ​യ​ൽ​വാ​സി​യാ​യ എ​സ്.​കെ സ​ദ​ന​ത്തി​ൽ കി​ച്ചു (28) പാ​മ്പി​നെ എ​റി​ഞ്ഞ​ത്. ഇ​യാ​​ളെ പി​ന്നീ​ട്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​​ളി​ലെ പ്ര​തി​യാ​ണ്​ ഇ​യാ​ളെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍ച്ച 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​ജേ​ന്ദ്ര​ന്‍റെ വീ​ടി​ന്‍റെ മു​റി​ക്കു​ള്ളി​ല്‍ പാ​മ്പി​നെ എ​റി​ഞ്ഞ​ശേ​ഷം ഇ​യാ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വീ​ടി​ന് പു​റ​ത്ത് അ​സ്വാ​ഭാ​വി​ക ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ഴാ​ണ് കി​ച്ചു പാ​മ്പി​നെ വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷം പോ​കു​ന്ന​ത് ക​ണ്ട​ത്. വീ​ടി​നു​ള്ളി​ൽ വീ​ണ പാ​മ്പി​നെ അ​ടി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മു​റി​ഞ്ഞു​പോ​യി. മു​റി​ഞ്ഞ വാ​ലി​ന്‍റെ ഭാ​ഗം അ​വ​ശേ​ഷി​പ്പി​ച്ച് പാ​മ്പ് ര​ക്ഷ​പ്പെ​ട്ടു. തു​ട​ര്‍ന്ന് രാ​ജേ​ന്ദ്ര​ന്‍ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

കി​ച്ചു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​ൻ വൈ​രാ​ഗ്യ​ത്തെ​തു​ട​ർ​ന്നാ​ണ്​ ക​ടും​കൈ ചെ​യ്​​ത​തെ​ന്ന്​ സ​മ്മ​തി​ച്ച​ത്. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പാ​മ്പ് ഏ​ത് ഇ​ന​മാ​ണെ​ന്ന് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ പ​റ​യാ​നാ​കൂ എ​ന്നും പ്ര​തി ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കാ​ട്ടാ​ക്ക​ട കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ ഉ​ത്ര​യെ ഭ​ർ​ത്താ​വ്​ പാ​മ്പി​നെ​കൊ​ണ്ട്​ ക​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം കേ​ര​ള​ത്തി​ൽ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snakeendanger neighbour
News Summary - Trying to endanger a neighbor by throwing a snake, man arrested
Next Story