പൊലീസ് ജീപ്പിനെ എ.ഐ കാമറ പൊക്കി, പിഴയിട്ടു
text_fieldsഎ.ഐ കാമറ പിഴ ഈടാക്കാനായി പോലിസിന് നൽകിയ അറിയിപ്പ്
കാട്ടാക്കട: ഗതാഗത നിയമലംഘനം നടത്തിയതിന് പൊലീസ് ജീപ്പിനും പിഴ. കാട്ടാക്കട, മലയിന്കീഴ് പൊലീസ് സ്റ്റേഷനുകളിലെ ജീപ്പില് സീറ്റ് ബെല്റ്റ് ധരിക്കാതെ യാത്രചെയ്തതിനാണ് എ.ഐ കാമറ പൊക്കിയത്. ജീപ്പ് ഡ്രൈവർ, സഹയാത്രികന് എന്നിവരാണ് സീറ്റ് ബെല്റ്റ് ധരിക്കാതെ സവാരി നടത്തിയത്
കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ കെ.എൽ 01 സി.എച്ച് 6897 ജീപ്പിന് ജൂൺ 16ന് കാട്ടാക്കട-നെയ്യാറ്റിന്കര റോഡില് നിയമലംഘനം നടത്തിയതിനും മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ കെ.എൽ 01 ബി.ഡബ്ല്യു 5623 നമ്പർ വാഹനം ജൂൺ 17ന് മലയിൻകീഴ് ഭാഗത്ത് നിയമലംഘനം നടത്തിയതിനുമാണ് പിഴയിട്ടത്. സീറ്റ്ബെല്റ്റ് ധരിക്കാെത യാത്രചെയ്യുന്ന കാര്യാത്രക്കാര്ക്ക് പിഴയും ശകാരവും റോഡ് സുരക്ഷാനിയമങ്ങളെകുറിച്ച് ബോധവത്കരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിലാണ് നിയമലംഘനത്തിന് എ.ഐ കാമറ പിഴയിട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

